Join Whatsapp Group. Join now!

ഹരിത കേരളം കുപ്പി പദ്ധതി: പ്ലാസ്റ്റിക് ബോട്ടിലുകള്‍ പാഴ്‌വസ്തു വ്യാപാരികള്‍ക്ക് കൈമാറി

ഹരിത കേരളം മിഷന്റെ കാസര്‍കോട് യൂണിക് പ്രോഗ്രാം ഫോര്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഫ്രീ യജ്ഞം (കുപ്പി) പദ്ധതിയുടെ ഭാഗമായി Kerala, News, Kasaragod, Vidyanagar, School, Chengala panchayath, Harita keralam bottle programme: Plastic bottles handed over
വിദ്യാനഗര്‍: (my.kasargodvartha.com 11.11.2019) ഹരിത കേരളം മിഷന്റെ കാസര്‍കോട് യൂണിക് പ്രോഗ്രാം ഫോര്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഫ്രീ യജ്ഞം (കുപ്പി) പദ്ധതിയുടെ ഭാഗമായി നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച ഏഴായിരത്തോളം പ്ലാസ്റ്റിക് ബോട്ടിലുകള്‍ അംഗീകൃത പാഴ്‌വസ്തു വ്യാപാരികള്‍ക്ക് കൈമാറി.

പദ്ധതിയുടെ ഉദ്ഘാടനം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ പ്ലാസ്റ്റിക് വിമുക്ത സന്ദേശം നല്‍കി.


ഏറ്റവും കൂടുതല്‍ ബോട്ടിലുകള്‍ ശേഖരിച്ച ക്ലാസുകള്‍ക്കുള്ള സമ്മാനദാനം പി ടി എ പ്രസിഡന്റ് സി എ ഹസൈനാര്‍ നിര്‍വഹിച്ചു. ചെങ്കള പഞ്ചായത്ത് മെംബര്‍ എന്‍ എ താഹിര്‍, മദര്‍ പി ടി എ പ്രസിഡന്റ് അസ്മാബി, ഡിഎച്ച്എം. പി നാരായണന്‍, എസ് ആര്‍ ജി കണ്‍വീനര്‍ ശ്രീധരന്‍ മാങ്ങാട്, കെ എസ് എം എ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം, ടി ഐ എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ടി പി മുഹമ്മദ് അലി, പ്രധാനാധ്യാപിക കുസുമം ജോണ്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Vidyanagar, School, Chengala panchayath, Harita keralam bottle programme: Plastic bottles handed over

Post a Comment