Join Whatsapp Group. Join now!

അഗ്‌നിശമന സേനാംഗങ്ങളെയും പോലീസ് സേനാംഗങ്ങളെയും ആദരിച്ചു

അടുക്കത്ത്ബയലിലെ ടാങ്കര്‍ ദുരന്തത്തില്‍നിന്നും നാടിനെയും നാട്ടുകാരെയും രക്ഷിക്കാന്‍ സ്വന്തം ജീവന്‍പോലും വകവെക്കാതെ അഹോരാത്രം Kerala, News, Kasaaragod, Felicitation, Police, Fire force, Jama-ath committee, Fire force and Police officers felicitated
കാസര്‍കോട്: (my.kasargodvartha.com 18.11.2019) അടുക്കത്ത്ബയലിലെ ടാങ്കര്‍ ദുരന്തത്തില്‍നിന്നും നാടിനെയും നാട്ടുകാരെയും രക്ഷിക്കാന്‍ സ്വന്തം ജീവന്‍പോലും വകവെക്കാതെ അഹോരാത്രം കഠിനമായി പരിശ്രമിക്കുകയും 24 മണിക്കൂറിനകം നാടിനെ പൂര്‍വസ്ഥിതിയിലാക്കുകയും ചെയ്ത കാസര്‍കോട്, കാഞ്ഞങ്ങാട് അഗ്‌നിശമന സേനാംഗങ്ങളെയും പോലീസ് സേനാംഗങ്ങളെയും അടുക്കത്ത്ബയല്‍ മുഹ്‌യിദ്ദീന്‍ ജമാഅത്ത് കമ്മിറ്റി ആദരിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഹാജി അബ്ദുല്‍കരീം സിറ്റി ഗോള്‍ഡ് അധ്യക്ഷത വഹിച്ചു.

ജമാഅത്ത് ജനറല്‍ സെക്രട്ടറി മഹ്മൂദ് സഫര്‍, അഗ്‌നിശമന സേന അസി. സൂപ്രണ്ട് സന്തോഷ്, കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ് ഐ നളിനാക്ഷന്‍, കാഞ്ഞങ്ങാട് ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ പ്രകാശ് കുമാര്‍, ഉപ്പള ലീഡിംഗ് ഫയര്‍മാന്‍ സഹദേവന്‍, സദര്‍ അബ്ദുല്ല മദനി, തായല്‍ ജുമാമസ്ജിദ് ഖത്തീബ് മൊയ്തീന്‍ സഅദി, പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റ് ടി എ ശാഫി, കണ്ണൂര്‍ യുണിവേഴ്‌സിറ്റി പ്രിന്‍സിപ്പല്‍ ഡോ. നവാസ്, ഖത്തീബ് സി എ ഇബ്രാഹിം സഖാഫി, ഹസൈനാര്‍ കെ എ, കുഞ്ഞാലി കെ എ, അബ്ദുല്‍ഖാദര്‍ ടി, അഹ്മദ് ഹാജി കോളിയാട് എന്നിവര്‍ സംസാരിച്ചു.

മുനീര്‍ എം എം സ്വാഗതവും ഫിറോസ് അടുക്കത്ത്ബയല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaaragod, Felicitation, Police, Fire force,  Jama-ath committee, Fire force and Police officers felicitated

Post a Comment