Join Whatsapp Group. Join now!

ഇഎംഎസ് വായനശാല ഹാള്‍ ഉദ്ഘാടനം ചെയ്തു

കര്‍മ്മംതോടി ഇഎംഎസ് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ നവീകരിച്ച പഠനമുറി ഇഎംഎസ് ഹാള്‍ തുറന്നു കൊടുത്തു. സിപിഎം കാറഡുക്ക News, Kerala, EMS Library Hall, Kadakam, EMS Library Hall Inaugurated
കാടകം: (my.kasargodvartha.com 23.11.2019) കര്‍മ്മംതോടി ഇഎംഎസ് ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ നവീകരിച്ച പഠനമുറി ഇഎംഎസ് ഹാള്‍ തുറന്നു കൊടുത്തു. സിപിഎം കാറഡുക്ക ഏരിയാ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് എന്‍എം മോഹനന്‍ അധ്യക്ഷനായി. ഇഎംഎസിന്റെ ഫോട്ടോ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ദാമോദരന്‍ അനാഛാദനം ചെയതു. പാമ്പുകടിയേറ്റ് മരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനി ഷഹല ഷെറിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയാണ് യോഗം ആരംഭിച്ചത്.

കെ ശങ്കരന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ഇ ജനാര്‍ദ്ദനന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ഉഷ, കെ എം കിഷോര്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി ബി രാധാകൃഷ്ണന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സി കെ വിജയകുമാര്‍ നന്ദിയും പറഞ്ഞു. രണ്ടേ കാല്‍ ലക്ഷം രൂപ ചെലവില്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് ഹാള്‍ നവീകരണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, EMS Library Hall, Kadakam, EMS Library Hall Inaugurated

Post a Comment