Join Whatsapp Group. Join now!

ഹൈസ്‌കൂള്‍ വിഭാഗം കവിതാലാപനത്തില്‍ ആദിത്യയ്ക്ക് ഒന്നാം സ്ഥാനം, മോണോ ആക്ടില്‍ ഗൗരി ജയന്‍, ഹയര്‍ സെക്കന്‍ഡറി മോണോ ആക്ടില്‍ ആദിത്യ ദേവിന് ഒന്നാം സ്ഥാനം

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കവിതാലാപനത്തില്‍ ആദിത്യ കെ എന്‍ ഒന്നാം സ്ഥാനം നേടി. ബേക്കല്‍ ഉപജില്ലയിലെ Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 13.11.2019) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കവിതാലാപനത്തില്‍ ആദിത്യ കെ എന്‍ ഒന്നാം സ്ഥാനം നേടി. ബേക്കല്‍ ഉപജില്ലയിലെ ജി എച്ച് എസ് എസ് പാക്കത്തെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കൂട്ടക്കനിയിലെ നാരായണന്‍- ദിവ്യ ദമ്പതികളുടെ മകനാണ്.

ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി ജയന്‍ ഒന്നാം സ്ഥാനം നേടി. നിരവധി കുട്ടികളെ ജില്ലാ കലാ മത്സരങ്ങളിലെത്തിച്ച ജയന്‍ നീലേശ്വരം മാസ്റ്ററുടെ മകളാണ്. അമ്മ: സിബി.


ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണോ ആക്ടില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആദിത്യ ദേവ് കെ സി ഒന്നാം സ്ഥാനം നേടി. ചോക്ക് നിര്‍മാണത്തില്‍ ശാസ്ത്രമേളയില്‍ സംസ്ഥാനതലത്തില്‍ പങ്കെടുത്തിരുന്നു. അണിഞ്ഞയിലെ ഉണ്ണികൃഷ്ണന്‍- പ്രിയ ദമ്പതികളുടെ മകനാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment