കാസര്‍കോട്: (my.kasargodvartha.com 26.11.2019) സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മെഡലുകള്‍ നേടിയ താരങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അനുമോദനം. അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദാ സക്കീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
അടിസ്ഥാന സൗകര്യത്തിലെ പരിമിതികള്‍ മറികടന്ന് സംസ്ഥാന തലത്തില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞത് ചരിത്രപരമായ നേട്ടം തന്നെയാണെന്നും കഴിഞ്ഞ കാലയളവില്‍ കായിക മേളയില്‍ ഏറെ പിന്നിലായ നമ്മുടെ ജില്ലയ്ക്കുള്ള ഉത്തേജനമാണ് ഈ കായിക താരങ്ങള്‍ നല്‍കിയതെന്നും ശാന്തമ്മ ഫിലിപ്പ് പറഞ്ഞു.
സ്‌പോര്‍ട്‌സ് രംഗത്തുള്ള ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച 'കുതിപ്പ്' പദ്ധതി പുതിയ ദിശാബോധത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ കുട്ടികള്‍ പ്രചോദനമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. വിജയികള്‍ക്ക് ഉന്നത നിലവാരത്തിലേക്കുയരാന്‍ സാധ്യമായ എല്ലാ സഹായവും ജില്ലാ പഞ്ചായത്ത് നല്‍കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
താരങ്ങള്‍ക്കുള്ള ഉപഹാരം വൈസ് പ്രസിഡന്റും മെമ്പര്‍മാരും ചേര്‍ന്ന് കൈമാറി. കായികാധ്യാപകരെയും കുട്ടികളെ മത്സരങ്ങള്‍ക്ക് സജ്ജരാക്കിയ കോച്ചുമാരെയും യോഗം അഭിനന്ദിച്ചു.
പഞ്ചായത്ത് മെമ്പര്‍മാരായ എം നാരായണന്‍, അഡ്വ. കെ ശ്രീകാന്ത്, ജോസ് പതാലില്‍, പി വി പത്മജ, പുഷ്പ അമേക്കള, പി സി സുബൈദ, സുഫൈജ ടീച്ചര്‍, മുംതാസ് സമീറ, മെഡലുകള്‍ നേടിയ കായിക താരങ്ങളായ ലാവണ്യ, ഡീന്‍ ഹാര്‍മിസ് ബിജു, നേഹ എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് ജീവനക്കാരും താരങ്ങളുടെ അധ്യാപകരും ചടങ്ങില്‍ സംബന്ധിച്ചു. സെക്രട്ടറി പി നന്ദകുമാര്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, District Panchayath, Coaches, District Panchayath appreciated the winners of State school sports meet