ഇരിയണ്ണി: (my.kasargodvartha.com 13.11.2019) ജില്ലാതലത്തില്‍ ആകെ മത്സരിച്ച രണ്ടിനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി തളങ്കര ദഖീറത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. യു പി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റിലും ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലിലുമാണ് ദഖീറത്തിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ ഫാത്തിമ ഷെയ്ഖയാണ് ഒന്നാം സ്ഥാനം നേടിയത്.
എസ്എസ്എല്‍സി പരീക്ഷയില്‍ കാല്‍ നൂറ്റാണ്ടുകാലമായി നൂറുമേനി സ്വന്തമാക്കുന്ന ദഖീറത്ത് കലാ രംഗത്തും മികവ് പുലര്‍ത്തുകയാണ്. വിജയികളായ സ്‌കിറ്റ് ടീമിനും ഫാത്വിമ ഷെയ്ഖയ്ക്കും ഇവരെ പരിശീലിപ്പിച്ചവര്‍ക്കും അധ്യാപകര്‍ക്കും ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ അനുമോദനങ്ങള്‍ അറിയിക്കുന്നതായി ജനറല്‍ സെക്രട്ടറി ടി എ ഷാഫി പറഞ്ഞു.
Keywords: Kerala, News, Dakheerth HSS got first in UP Section skit and HSS Padyam Chollal