Join Whatsapp Group. Join now!

ഫ്‌ളാഷ് മോബില്‍ ചുവടുവെച്ച ഇരിയണ്ണി സ്‌കൂളിലെ ഈ കുട്ടികള്‍ക്ക് നിറഞ്ഞ കൈയ്യടി

റവന്യൂ ജില്ലാ കലോത്സവത്തിന്റെ പ്രചാരണത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളാഷ് മോബില്‍ ചുവടുകള്‍ വച്ചത് ഈ കുട്ടികളാണ്. ഇരിയണ്ണി Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019.
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) റവന്യൂ ജില്ലാ കലോത്സവത്തിന്റെ പ്രചാരണത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളാഷ് മോബില്‍ ചുവടുകള്‍ വച്ചത് ഈ കുട്ടികളാണ്. ഇരിയണ്ണി സ്‌കൂളിലെ തന്നെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ പത്ത് കുട്ടികളുടെ ചുവടുകള്‍ക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. വെറും അഞ്ചു ദിവസങ്ങള്‍ കൊണ്ടാണ് കുട്ടികള്‍ ഫ്‌ളാഷ് മോബ് പഠിച്ചെടുത്തത് എന്ന് പ്രചാരണ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. കലോത്സവത്തിന്റെ പ്രചാരണത്തിന് ഫ്‌ളാഷ് മൊബ് ഏറെ സഹായകമായിരുന്നു.

ലാവണ്യ, വിഷ്ണുപ്രിയ, പ്രബിത, അനുപ്രിയ, ബേബി, അജീഷ്, രാഹുല്‍, മനോജ്, മനു, സുസ്മിത എന്നിവരാണ് ഫ്ളാഷ് മൊബ് അവതരിപ്പിച്ചത്. ഇവര്‍ക്ക് പുറമെ പ്രചാരണ കമ്മിറ്റി ഭാരവാഹികളും അധ്യാപകരും അനുഗമിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment