Join Whatsapp Group. Join now!

ചെമ്മനാട് പഞ്ചായത്ത് കേരളോത്സവം: എ പി എ സി അണിഞ്ഞ ചാമ്പ്യന്മാര്‍; യുണൈറ്റഡ് കൈനോത്ത് റണ്ണേഴ്‌സ് അപ്പ്

ചെമ്മനാട് പഞ്ചായത്ത് കേരളോത്സവത്തില്‍ എ പി എ സി അണിഞ്ഞ ചാമ്പ്യന്മാരായി. യുണൈറ്റഡ് കൈനോത്താണ് റണ്ണേഴ്‌സ് അപ്പ്. Kerala, News, Kasaragod, Chemnad Panchayath, Junior, Senior, Chemnad Panchayath karalotsavam: APAC Aninha winners
മേല്‍പറമ്പ്: (my.kasargodvartha.com 11.11.2019) ചെമ്മനാട് പഞ്ചായത്ത് കേരളോത്സവത്തില്‍ എ പി എ സി അണിഞ്ഞ ചാമ്പ്യന്മാരായി. യുണൈറ്റഡ് കൈനോത്താണ് റണ്ണേഴ്‌സ് അപ്പ്.

ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ ഏഴ് വരെ ചെമ്മനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി നടന്ന കലാ, കായിക മത്സരങ്ങളില്‍ ലഭിച്ച പോയിന്റിന്റെ അടിസ്ഥാനത്തിലാണ് ഓവറോള്‍ വിജയികളെ കണ്ടെത്തിയത്.

കായിക മത്സരത്തില്‍ ജൂനിയര്‍ പെണ്‍കുട്ടികളില്‍ കൃഷ്ണപ്രിയ (ഷോട്ട്പുട്ട്, ഡിസ്‌കസ്‌ത്രോ, ജാവലിന്‍ത്രോ -ഒന്നാംസ്ഥാനം), ആഷിക ബാലകൃഷ്ണന്‍ (100 മീ., 200 മീ., 400 മീ. -ഒന്നാംസ്ഥാനം) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഷാഹിന്‍ കീഴൂര്‍ (200 മീ., 400മീ., 800 മീ. -ഒന്നാംസ്ഥാനം), സീനിയര്‍ ആണ്‍കുട്ടികളില്‍ ഷംസീര്‍ കീഴൂര്‍ (400 മീ, 800 മീ. -ഒന്നാംസ്ഥാനം, ഹൈജംപ് -രണ്ടാം സ്ഥാനം) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.


റണ്ണേഴ്സ് അപ്പായ യുണൈറ്റഡ് കൈനോത്ത് അത്ലറ്റിക്സ് മത്സരത്തില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു, കലാമത്സരങ്ങളിലും സമ്മാനങ്ങള്‍ നേടി. കായിക ഇനങ്ങളായ ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, കമ്പവലി എന്നിവയിലും മത്സരാര്‍ത്ഥികളെ പങ്കെടുപ്പിച്ചിരുന്നു.

വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ഖാദര്‍ ട്രോഫി വിതരണം ചെയ്തു.

പഞ്ചായത്ത് തലത്തില്‍ വിജയിച്ചവര്‍ ഈ മാസം നടക്കുന്ന ബ്ലോക്ക് തല മത്സരത്തിലേക്ക് അര്‍ഹത നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kasaragod, Chemnad Panchayath, Junior, Senior, Chemnad Panchayath karalotsavam: APAC Aninha winners

Post a Comment