കാസര്‍കോട്: (my.kasargodvartha.com 08.11.2019) ബെദ്രഡുക്ക ഭെല്‍ ഇ എം എല്‍ കമ്പനിയിലെ ഭെല്ലിന്റെ കൈവശമുള്ള 51 ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായ കരാര്‍ നവംബര്‍
മാസത്തില്‍ തന്നെ ഒപ്പ് വെക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇരുപത് കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച കാസര്‍കോട് കെല്‍ യൂണിറ്റ് 2011 മാര്‍ച്ച് 28നാണ് ഭെല്‍ ഇ എം എല്‍ ആയത്.
ഭെല്ലിന് കൈമാറിയതിന് ശേഷം ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചില്ലെന്നും ജീവനക്കാര്‍ക്ക് 2018 ഡിസംബര്‍ മുതല്‍ ശമ്പളം കുടിശ്ശികയാണെന്നും കമ്പനി പുനരുദ്ധാരണത്തിന്റെ ഭാഗമായി കുടിശ്ശിക നല്‍കാനാവുമെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kasaragod, BHEL EML share transfer: the Minister inforned that the signing of the contract will be in November