Join Whatsapp Group. Join now!

സംരംഭകന്റെ വിജയത്തെക്കുറിച്ച് വിദ്യാര്‍ഥികളുമായി സംവദിച്ച് യഹ്‌യ തളങ്കര

സംരംഭകന്റെ വിജയത്തെക്കുറിച്ച് വിദ്യാര്‍ഥികളുമായി സംവദിച്ച് വ്യവസായ പ്രമുഖനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായ യഹ്‌യ തളങ്കര Kerala, News, Kasaragod, GHSS, debate, With legends programme conducted in Kasaragod GHSS
കാസര്‍കോട്: (my.kasargodvartha.com 23.10.2019) സംരംഭകന്റെ വിജയത്തെക്കുറിച്ച് വിദ്യാര്‍ഥികളുമായി സംവദിച്ച് വ്യവസായ പ്രമുഖനും കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായ യഹ്‌യ തളങ്കര. കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച 'പ്രമുഖരോടൊപ്പം' പരിപാടിയിലാണ് യഹ്‌യ തളങ്കര തന്റെ വിജയവഴി വിദ്യാര്‍ഥികളുമായി പങ്കുവെച്ചത്.


ഒരു സംരംഭകന്റെ സ്വപ്‌നത്തെക്കുറിച്ചും അത് സാക്ഷാത്കരിക്കുന്നതിന് വേണ്ടിവരുന്ന പരിശ്രമത്തെക്കുറിച്ചും അദ്ദേഹം വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി.

പരിപാടിയില്‍ യഹ്ത തളങ്കരയെ ഷാള്‍ അണിയിച്ച് ആദരിച്ചു. അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ഡൊമിനിക് അഗസ്റ്റിന്‍, സുരേഷ്‌കുമാര്‍, രജ്ജുരാധ എന്നിവര്‍ സംസാരിച്ചു.



പ്രിന്‍സിപ്പല്‍ ഗീത ജി തോപ്പില്‍ സ്വാഗതവും സ്‌കൂള്‍ ലീഡര്‍ നഫീസത്ത് മിസ്‌രിയ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, GHSS, debate, With legends programme conducted in Kasaragod GHSS

Post a Comment