കാസര്‍കോട്: (my.kasargodvartha.com 19.10.2019) സബ് ജില്ലാ സ്‌കൂള്‍ കായികമേള 22 മുതല്‍ 24 വരെ വിദ്യാനഗര്‍ മുന്‍സിപ്പല്‍ സറ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നായന്‍മാര്‍മൂല ടി ഐഎച്ച്എസ്എസിന്റെ ആതിഥേയത്വത്തിലാണ് കായികമേള നടത്തുന്നത്. 135 വിദ്യാലയങ്ങളില്‍ നിന്നുമായി മൂന്ന് ദിവസം നടക്കുന്ന കായിക മേളയില്‍ 3,500 ഓളം പ്രതിഭകള്‍ വിവിധ ഇനങ്ങളിലായി മാറ്റുരയ്ക്കും.
22 ന് രാവിലെ ഒമ്പതിന് എ ഇ ഒ അഗസ്റ്റിന്‍ ബര്‍ണാഡ് പതാക ഉയര്‍ത്തും. 10 ന് എഡിഎം അജേഷ് ഉദ്ഘാടനം ചെയ്യും. ഡിഇഒ നന്ദികേശന്‍ സല്യൂട്ട് സ്വീകരിക്കും. ജമാഅത്ത് പ്രസിഡന്റ് എല്‍ എ അബുബക്കര്‍ മുഖ്യാതിഥിയായിരിക്കും. 24 ന് സമാപിക്കും. സമ്മാനദാനം സ്‌കൂള്‍ മാനേജര്‍ എം അബ്ദുല്ല ഹാജി നിര്‍വ്വഹിക്കും.
കായിക മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണ-താമസ സൗകര്യങ്ങള്‍ സ്‌കൂളില്‍ ഒരുക്കിയതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി പി മുഹമ്മദലി, കണ്‍വീനര്‍ കുസുമം ജോണ്‍, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ എന്‍ യു അബ്ദുല്‍ സലാം, കെ എസ് നാരായണന്‍ നമ്പൂതിരി, ഇ വിനോദ് കുമാര്‍, പി കെ അനില്‍കുമാര്‍, പി ഐ എ ലത്വീഫ് സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Athletic meet, Sub District, Food, accomodation, Sub dist school athletics meet on October 22nd