Join Whatsapp Group. Join now!

അക്കര ഫൗണ്ടേഷന്റെ സ്‌പെഷ്യല്‍ ഏബിള്‍ഡ് അവാര്‍ഡ് ഷഹീദ് തളങ്കരക്ക് സമ്മാനിച്ചു

അക്കര ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ഏബിള്‍ഡ് അവാര്‍ഡ് തളങ്കരയിലെ മുഹമ്മദ് ഷഹീദിന് സമ്മാനിച്ചു Kerala, News, Kasaragod, Akkara foundation, Award, Special Abled Award was awarded to Shaheed Thalangara
കാസര്‍കോട്: (my.kasargodvartha.com 07.10.2019) അക്കര ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ഏബിള്‍ഡ് അവാര്‍ഡ് തളങ്കരയിലെ മുഹമ്മദ് ഷഹീദിന് സമ്മാനിച്ചു. സെറിബ്രല്‍ പാള്‍സി ബാധിതരില്‍നിന്നും ഉന്നത വിദ്യാഭ്യാസമോ വ്യത്യസ്ത കഴിവുകളോ പ്രകടിപ്പിക്കുന്നവര്‍ക്കാണ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ലോക സെറിബ്രല്‍ പാള്‍സി ദിനാഘോഷ പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഡോ. സജിത്ത് ബാബു അവാര്‍ഡ് കൈമാറി.

ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ച ഷഹീദ് സര്‍ജറികള്‍ക്കുശേഷമാണ് നടക്കാന്‍ തുടങ്ങിയത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പഠനകാലത്ത് മികച്ച പഠന നിലവാരം കാഴ്ചവെച്ച ഷഹീദ് ബി എ അറബിക്കില്‍ ബിരുദ പഠനത്തിനുശേഷം ഇപ്പോള്‍ കാസര്‍കോട്ടെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെന്ററില്‍ ബി എഡ് അറബിക് വിദ്യാര്‍ഥിയാണ്.

ജില്ലയിലെ സെറിബ്രല്‍ പാള്‍സി ബാധിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്നും ഷഹീദ് പറഞ്ഞു.

Keywords: Kerala, News, Kasaragod, Akkara foundation, Award, Special Abled Award was awarded to Shaheed Thalangara

Post a Comment