Join Whatsapp Group. Join now!

വിദ്യാര്‍ഥി കണ്‍സെഷന്‍: എസ് എഫ് ഐ കെ എസ് ആര്‍ ടി സി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി

പുതുതായി വിദ്യാര്‍ഥി കണ്‍സെന്‍ഷന്‍ അനുവദിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ Kerala, News, Kasaragod, SFI, KSRTC Depot, Police, SFI marched to KSRTC Depot
കാസര്‍കോട്: (my.kasargodvartha.com 23.10.2019) പുതുതായി വിദ്യാര്‍ഥി കണ്‍സെഷന്‍ അനുവദിക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി.

പുതിയ ബസ്റ്റാന്‍ഡില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ഡിപ്പോയുടെ മുന്നില്‍ പോലീസ് തടഞ്ഞു.


ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഭിരാം അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് സവാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജയന്‍, അഭിജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ബിപിന്‍രാജ്, കിഷോര്‍ എന്നിവര്‍ സംസാരിച്ചു.


Keywords: Kerala, News, Kasaragod, SFI, KSRTC Depot, Police, SFI marched to KSRTC Depot

Post a Comment