മൊഗ്രാല്‍പുത്തൂര്‍: (my.kasargodvartha.com 22.10.2019) കളിച്ചും ചിരിച്ചും പാട്ടുപാടിയും വയോജനങ്ങളെ ആദരിച്ചും മൊഗ്രാല്‍പുത്തൂരിലെ വയോജന സംഗമം ശ്രദ്ധേയമായി. മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രമാണ് സംഗമം സംഘടിപ്പിച്ചത്.
അറഫാത്ത് നഗറിലെ പരേതനായ അര്‍ക്കത്തി മുഹമ്മദിന്റെ ഭാര്യ 105 വയസ്സുള്ള ആയിഷ ഉമ്മയെയും കോട്ടവളപ്പിലെ പരേതനായ കൃഷ്ണന്റെ ഭാര്യ 90 വയസ്സുള്ള സരോജിനിയെയുമാണ് ആദരിച്ചത്.
പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ്, കാഴ്ച പരിശോധന, ജീവിതശൈലി രോഗനിര്‍ണയം, ബോധവത്കരണം, കലാപരിപാടികള്‍ എന്നിവ നടത്തി. കോമഡി കലാകാരന്‍ സുന്ദരന്‍ തോലേരി നാടന്‍പാട്ടും മിമിക്രിയും അവതരിപ്പിച്ചു.
സംഗമത്തില്‍ സംബന്ധിച്ച മാണിക്യം, സുഹറ, സുലേഖ മിസിരിയ, പി കെ അബ്ദുല്ല എന്നിവര്‍ പാട്ടുപാടി. രോഗികളായവര്‍ക്ക് സൗജന്യ മരുന്ന് വിതരണവും നടത്തി.

മെഡിക്കല്‍ ഓഫീസര്‍ ഡോ. നാസ്മിന്‍ ജെ നസീര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി ഡി എസ് പ്രസിഡന്റ് നജ്മ ഖാദര്‍, മാഹിന്‍ കുന്നില്‍ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ എച്ച് ഐ എ പി സുന്ദരന്‍ സ്വാഗതം പറഞ്ഞു.
ജെ എച്ച് ഐ രഞ്ജീവ് രാഘവന്‍, ജെ പി എച്ച് എന്‍മാരായ രാജി, സുലേഖ, പാലിയേറ്റീവ് നഴ്‌സ് സുജാത, ഒപ്‌ടോമെട്രിസ്റ്റ് ശശികല, ഫാര്‍മസിസ്റ്റ് രതീഷ്, ആശ പ്രവര്‍ത്തകരായ രാധാമണി, സുഹറ, ആരിഫ, മിസ്‌രിയ, ആശ, ശൈലജ, ഇന്ദിര, കരീം ചൗക്കി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Keywords: Kerala, News, Kasaragod, Mogralputhur, Medical camp, Kudumbasree, Senior citizen's meeting organised