Join Whatsapp Group. Join now!

സഅദിയ്യ മീലാദ് കാമ്പയിന് തുടക്കമായി

ഒരുമാസം നീണ്ടുനില്‍ക്കുന്ന സഅദിയ്യ മീലാദ് കാമ്പയിന് സഅദാബാദില്‍ തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്ല ഹാജി കളനാട് പതാക ഉയര്‍ത്തി. Kerala, News, Kasaragod, Deli, sa-adiya, meelad, campaign, saadabad, Sa-adiya milad campaign started
ദേളി: (my.kasargodvartha.com 31.10.2019) ഒരുമാസം നീണ്ടുനില്‍ക്കുന്ന സഅദിയ്യ മീലാദ് കാമ്പയിന് സഅദാബാദില്‍ തുടക്കമായി. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുല്ല ഹാജി കളനാട് പതാക ഉയര്‍ത്തി.

സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പ്രാരംഭ സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് അധ്യക്ഷത വഹിച്ചു.

സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി, സൈതലവി ഖാസിമി, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി വിട്ടല്‍, ആബിദ് സഅദി കൊടക്, ഷരീഫ് സഅദി, അബ്ദുര്‍ റഹ്മാന്‍ സഅദി തുവ്വൂര്‍, സലീം സഅദി, അബൂതാഹിര്‍ സഅദി, ഫാസില്‍ സഅദി, ഹിശാം സഅദി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്ല സഅദി ചീയ്യൂര്‍ സ്വാഗതം പറഞ്ഞു.

കാമ്പയിന്റെ ഭാഗമായി മൗലിദ് ജല്‍സ, കലാ, സാഹിത്യ മത്സരം, ബുര്‍ദാസ്വാദനം, ഗ്രാന്റ് മൗലിദ് സംഗമം, മീലാദ് റാലി, ഹുബ്ബുറസൂല്‍ പ്രഭാഷണം തുടങ്ങിയ പരിപാടികള്‍ നടക്കും.

Keywords: Kerala, News, Kasaragod, Deli, sa-adiya, meelad, campaign, saadabad, Sa-adiya milad campaign started

Post a Comment