Join Whatsapp Group. Join now!

ശാസ്ത്ര വിസ്മയങ്ങള്‍ തുറന്ന് കുരുന്നു പ്രതിഭകള്‍; കാസര്‍കോട് റവന്യൂ ജില്ലാ ശാസ്ത്രമേള വിജയികള്‍

ശാസ്ത്ര വിസ്മയങ്ങള്‍ തുറന്ന് കുരുന്നു പ്രതിഭകളുടെ കാസര്‍കോട് റവന്യൂ ജില്ലാ ശാസ്ത്രമേള. ശാസ്ത്രലോകത്ത് തങ്ങളുടെ കഴിവ് മാറ്റുരച്ച് വിസ്മയം തീര്‍ക്കുകയാണ് Kerala, News, Kasaragod, District science fest, Kanhangad, Chattanchal, Revenue District science fest winners
കാസര്‍കോട്: (my.kasargodvartha.com 23.10.2019) ശാസ്ത്ര വിസ്മയങ്ങള്‍ തുറന്ന് കുരുന്നു പ്രതിഭകളുടെ കാസര്‍കോട് റവന്യൂ ജില്ലാ ശാസ്ത്രമേള. ശാസ്ത്രലോകത്ത് തങ്ങളുടെ കഴിവ് മാറ്റുരച്ച് വിസ്മയം തീര്‍ക്കുകയാണ് വിദ്യാര്‍ഥികള്‍. ശാസ്ത്രമേളയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളില്‍നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് മത്സരത്തിനെത്തിയത്.

പ്രവൃത്തിപരിചയം, ശാസ്ത്രം, സാമൂഹികശാസ്ത്രം, ഗണിതം, ഐ ടി തുടങ്ങി വ്യത്യസ്ത കാറ്റഗറികളിലായാണ് മേള നടക്കുന്നത്.


അപ്ലൈഡ് കണ്‍സ്ട്രക്ഷനില്‍ മികവ് തെളിയിച്ച് നാലാംതവണയും അഞ്ജന ജെ നായര്‍

കാസര്‍കോട്: ബാര ഗവ. ഹൈസ്‌കൂളില്‍ നടന്ന ജില്ലാ ഗണിതശാസ്ത്രമേളയില്‍ അപ്ലൈഡ് കണ്‍സ്ട്രക്ഷനില്‍ അഞ്ജന ജെ നായര്‍ ഒന്നാംസ്ഥാനം നേടി. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാംവര്‍ഷ ഹയര്‍ക്കന്‍ഡറി വിദ്യാര്‍ഥിനിയായ അഞ്ജന നാലാംതവണയാണ് സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നത്.

കഴിഞ്ഞവര്‍ഷം സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും അഞ്ജനയ്ക്ക് ലഭിച്ചിരുന്നു. എട്ടാംക്ലാസ് മുതല്‍ ജില്ലയില്‍ മികവ് തെളിയിച്ച് സംസ്ഥാന മത്സരത്തില്‍ പങ്കെടുത്തുവരുന്നു.

 മികച്ച കലാകാരി കൂടിയായ അഞ്ജന കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടക മത്സരത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു. ഇംഗ്ലീഷ് പ്രസംഗം, രചനാ മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുത്തുവരുന്നു. ദേശീയതല ശാസ്ത്ര സെമിനാറിലും പങ്കെടുത്തിട്ടുണ്ട്. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് അംഗമായിരുന്നു.

നിത്യാനന്ദ പോളിടെക്‌നിക് കോളജ് അധ്യാപകന്‍ പൊയ്‌നാച്ചിയിലെ ജയകൃഷ്ണന്റെയും ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാച്വറല്‍ സയന്‍സ് അധ്യാപിക ഭാവനയുടെയും മകളാണ്.

നമ്പര്‍ ചാര്‍ട്ടില്‍ ഒന്നാംസ്ഥാനം നേടി അന്ന രാഘവന്‍

കാസര്‍കോട്: ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി അന്ന രാഘവനാണ് റവന്യൂ ജില്ല ഗണിതശാസ്ത്രമേളയില്‍ നമ്പര്‍ ചാര്‍ട്ടില്‍ ഒന്നാംസ്ഥാനം നേടി സംസ്ഥാന മേളയില്‍ മത്സരിക്കുന്നത്.



'പ്രണയ മീനുകളുടെ കടല്‍' എന്ന സിനിമയില്‍ നായകന്റെ അനുജത്തിയായാണ് അഭിനയ രംഗത്ത് ചുവടുവെച്ചത്. നൃത്തയിനങ്ങളിലും മികവ് തെളിയിച്ച അന്ന സ്റ്റുഡന്റ് പോലീസ് കാഡറ്റുമാണ്.

കാസര്‍കോട് കോടതിയിലെ എ പി പി അഡ്വ. കെ രാഘവന്റെയും ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംസ്‌കൃതം അധ്യാപിക സുഹാസിനിയുടെയും മകളാണ്.

ഫാബ്രിക് പെയിന്റിംഗില്‍ ഏഴാംതവണയും ആദിത്യന്‍

കാസര്‍കോട്: ഫാബ്രിക് പെയിന്റിംഗില്‍ ഏഴാംതവണയും ഒന്നാംസ്ഥാനം നേടി ആദിത്യന്‍. ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല ശാസ്ത്രമേളയില്‍ ഫസ്റ്റ് എ ഗ്രേഡോടെയാണ് തുടര്‍ച്ചയായി ഏഴാംതവണ ആദിത്യന്‍ ഒന്നാമതെത്തിയത്.


കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. അലാമിപ്പള്ളിയിലെ മണിയുടെയും നിഷയുടെയും മകനാണ്.

Keywords: Kerala, News, Kasaragod, District science fest, Kanhangad, Chattanchal, Revenue District science fest winners

Post a Comment