ഇരിയണ്ണി: (my.kasargodvartha.com 17.10.2019) ജിവിഎച്ച്എസ്എസ് ഇരിയണ്ണി സ്‌കൂളില്‍ ആദ്യമായെത്തിയ ജില്ലാ കലോത്സവത്തിന് ലോഗോ തയ്യാറാക്കിയത് ഇരിയണ്ണി സ്വദേശിയും പൂര്‍വ വിദ്യാര്‍ത്ഥിയുമായ ദിജിന്‍. വിദ്യാഭ്യാസ വകുപ്പ് ലോഗോയ്ക്ക് വേണ്ടിയുള്ള അറിയിപ്പ് നല്‍കിയതോടെ ജില്ലയിലെ നിരവധി കലാകാരന്മാരാണ് തങ്ങളുടെ സൃഷ്ടികള്‍ അയച്ചു നല്‍കിയത്. എന്നാല്‍ അതില്‍ ഏറ്റവും മികച്ചത് ദിജിന്‍ രൂപകല്‍പ്പന ചെയ്ത ലോഗോ ആയിരുന്നു.
സ്വന്തം നാട്ടില്‍ ചരിത്രത്തില്‍ ആദ്യമായെത്തുന്ന കലാമാമാങ്കത്തിന് തന്റെ ലോഗോ തെരെഞ്ഞെടുത്ത സന്തോഷത്തിലാണ് ദിജിന്‍. ജിവിഎച്ച്എസ്എസ് ഇരിയണ്ണിയിലെ 2008 എസ്എസ്എല്‍സി ബാച്ചിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീറിങ്ങില്‍ ബിരുദധാരി കൂടിയായ ദിജിന്‍ ഇപ്പോള്‍ യുഎഇയിലെ ദുബായില്‍ എമിറേറ്റ്‌സ് ഗോള്‍ഫ് ക്ലബ്ബില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
ഫോട്ടോഗ്രാഫിയിലും ദിജിന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ചെറുപ്പ കാലത്തു തന്നെ ചിത്രരചനയില്‍ പ്രാവീണ്യം കൈവരിച്ചിരുന്നു. ദുബായില്‍ നിന്നാണ് ലോഗോ ഡിസൈന്‍ ചെയ്തത്. ഇരിയണ്ണി ടൗണിലെ ദാമോദരന്‍ പ്രേമലത ദമ്പതികളുടെ മകനാണ് 27കാരനായ ദിജിന്‍. സഹോദരന്‍ ദിപിന്‍.

Keywords: Kerala, News, revenue district kalolsavam: logo prepared by old student