മഞ്ചേശ്വരം: (my.kasargodvartha.com 27.10.2019) കേന്ദ്രം ഭരിക്കുന്ന ബി ജെ പിയെയും കേരളം ഭരിക്കുന്ന ഇടത് ജനാധിപത്യ മുന്നണിയെയും പാഠം പഠിപ്പിക്കുവാനുള്ള അവസരം വോട്ടര്‍മാര്‍ വിനിയോഗിച്ചതിനാലാണ് മഞ്ചേശ്വരം നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി എം സി ഖമറുദ്ദീന് തിളക്കമാര്‍ന്ന വിജയം കൈവരിക്കാനായതെന്ന് മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് യു കെ സൈഫുല്ല തങ്ങള്‍, ജനറല്‍ സെക്രട്ടറി ഗോള്‍ഡന്‍ റഹ്മാന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മതനിരപേക്ഷ-ജനാധിപത്യ പ്രവര്‍ത്തകരായ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഫാസിസ്റ്റ് വിരുദ്ധ ഐക്യത്തിന്റെയും യു ഡി എഫ് പ്രവര്‍ത്തകരുടെ ചിട്ടയോടെയും ഐക്യത്തോടെയുമുള്ള പ്രവര്‍ത്തനംകൊണ്ടാണിത്.

എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് വര്‍ഗീയവാദികളെയും അക്രമ രാഷ്ട്രീയക്കാരെയും പരാജയപ്പെടുത്തി മതേതര, ജനാധിപത്യ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ സാധിച്ചത്. വിജയം ഏതെങ്കിലും ഒരു വ്യക്തിക്ക് ഒറ്റതിരിഞ്ഞ് അവകാശപ്പെടാനുള്ളതല്ല. മണ്ഡലത്തിലെ യു ഡി എഫ് നേതൃത്വവും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനാലാണ് 89ല്‍നിന്നും എണ്ണായിരത്തിന്റെ ഭൂരിപക്ഷം നേടാനായത്.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള യു ഡി എഫ് സംസ്ഥാന നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകളും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, കെ എം ഷാജി എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ്മാന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മവ്വല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലെ ചുമതലകള്‍ വഹിച്ച് പ്രവര്‍ത്തിച്ച മുസ്‌ലിംലീഗ് എം എല്‍ എമാര്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാര്‍, മറ്റ് ഘടകകക്ഷികള്‍, കര്‍ണാടകയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍, യു ഡി എഫിന്റെ ജില്ലയില്‍നിന്നുള്ള നേതാക്കള്‍ എന്നിങ്ങനെ നിരവധി നേതാക്കളുടെ അഹോരാത്രമുള്ള പ്രവര്‍ത്തനവുമാണ് വിജയത്തിന് കാരണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
Keywords: Kerala, News, Kasaragod, Youth league, UDF, Manjeshwaram by election: Youth league congratulating UDF