Join Whatsapp Group. Join now!

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മഞ്ഞനാടി അല്‍മദീന പ്രസിഡണ്ട്; സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി ഉജ്റെ ജനറല്‍ സെക്രട്ടറി, മജീദ് ഹാജി മുംബൈ ട്രഷറര്‍

മഞ്ഞനാടി അല്‍ മദീന ഇസ്ലാമിക് കോംപ്ലക്സ് പ്രസിഡണ്ടായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെയും Kerala, News, Mangalore, Al Madeena, Manhanadi, Islamic complex, Manhanadi Al Madeena: Kanthapuram President
മംഗലാപുരം: (my.kasargodvartha.com 23.10.2019) മഞ്ഞനാടി അല്‍ മദീന ഇസ്ലാമിക് കോംപ്ലക്സ് പ്രസിഡണ്ടായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെയും ജനറല്‍ സെക്രട്ടറിയായി സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി ഉജ്റെയെയും ട്രഷററായി മജീദ് ഹാജി മുംബൈയെയും തെരഞ്ഞെടുത്തു.

പേരോട് അബ്ദുറഹ്മാന്‍ സഖാഫി (വൈസ് പ്രസിഡണ്ട്), അബ്ദുല്‍ഖാദിര്‍ സഖാഫി, ഏഷ്യന്‍ ബാവ ഹാജി (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. കെ പി അബ്ദുല്‍ഖാദിര്‍ സഖാഫിയാണ് ജനറല്‍ മാനേജര്‍.

അബ്ദുറഹ്മാന്‍ മദനി പടന്ന, ഷൗക്കത്ത് ഹാജി, ഗഫൂര്‍ സഖാഫി ബാംഗ്ലൂര്‍, മുഹമ്മദ്കുഞ്ഞി അംജദി, എന്‍ എസ് കരീം ഹാജി, മുനീര്‍ സഖാഫി ഉള്ളാള്‍, മന്‍സൂര്‍ ഹിമമി, റസാഖ് മാസ്റ്റര്‍, അബ്ദുല്‍ഖാദിര്‍ സുഹ്രി, അബൂബക്കര്‍ മദനി പടിക്കല്‍, സിദ്ദീഖ് അഹ്സനി എന്നിവരെ എക്സിക്യൂട്ടീവ് മെമ്പര്‍മാരായും തെരഞ്ഞെടുത്തു.

അല്‍മദീനയുടെ ശില്‍പിയും പ്രസിഡണ്ടുമായിരുന്ന ശറഫുല്‍ ഉലമ അബ്ബാസ് മുസ്‌ലിയാരുടെ വിയോഗത്തെ തുടര്‍ന്ന് കാരന്തൂര്‍ മര്‍കസില്‍ ചേര്‍ന്ന യോഗത്തിലാണ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്.

യോഗത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി പ്രാര്‍ഥനയും പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനവും നിര്‍വഹിച്ചു. അല്‍മദീന ജനറല്‍ മാനേജര്‍ കെ പി അബ്ദുല്‍ഖാദിര്‍ സഖാഫി സ്വാഗതവും ഡയറക്ടര്‍ മുഹമ്മദ്കുഞ്ഞി അംജദി നന്ദിയും പറഞ്ഞു.

eywords: Kerala, News, Mangalore, Al Madeena, Manhanadi, Islamic complex, Manhanadi Al Madeena: Kanthapuram President

Post a Comment