Join Whatsapp Group. Join now!

മഹിളാ സംഗമം നടത്തി

മഞ്ചേശ്വരം നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹിളാ നേതൃയോഗം നടത്തി Kerala, News, Kasaragod, Manjeshwarr, by-election, Mahila morcha, BJP, Mahila morcha meeting conducted
മഞ്ചേശ്വരം: (my.kasargodvartha.com 08.10.2019) മഞ്ചേശ്വരം നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹിളാ നേതൃയോഗം നടത്തി. ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് യോഗം ഉദ്ഘാടനം ചെയ്തു.

മഞ്ചേശ്വരത്ത് എന്‍ ഡി എ യുടെ വിജയത്തിനായി മുഴുവന്‍ മഹിളകളെയും രംഗത്തിറക്കാന്‍ യോഗം തീരുമാനിച്ചു.

ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് എം ജനനി അധ്യക്ഷത വഹിച്ചു. എന്‍ ഡി എ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാല ചെട്ടിയാര്‍ അരിബൈല്‍, ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് സവിത ടീച്ചര്‍, ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം സരോജ ആര്‍ ബല്ലാള്‍ എന്നിവര്‍ സംസാരിച്ചു.

മുന്‍ കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ട് സ്വാഗതവും മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പുഷ്പാ അമേക്കള നന്ദിയും പറഞ്ഞു.


Keywords: Kerala, News, Kasaragod, Manjeshwarr, by-election, Mahila morcha, BJP, Mahila morcha meeting conducted

Post a Comment