കാഞ്ഞങ്ങാട്: (my.kasargodvartha.com 01.10.2019) പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവുമായ പരേതനായ മടിക്കൈ കുഞ്ഞിക്കണ്ണന്റെ ഭാര്യ കെ വി സരോജിനിയമ്മ (85) നിര്യാതയായി.
പാര്‍ട്ടി പ്രതിസന്ധി ഘട്ടങ്ങളില്‍ കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍ ഇവര്‍ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചു. ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് കേരള മഹിളാ സംഘം ചാത്തമത്ത് യൂണിറ്റ് സെക്രട്ടറിയായാണ്. തുടര്‍ന്ന് കേരള മഹിളാസംഘം ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
അവിഭക്ത കണ്ണൂര്‍ ജില്ലയുടെ മഹിളാസംഘം ജില്ലാ പ്രസിഡന്റായും കാസര്‍കോട് ജില്ല രൂപീകരിച്ചതിനുശേഷം മഹിളാ സംഘത്തിന്റെ പ്രഥമ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ടിച്ചു. മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
പാര്‍ട്ടി കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗമായും കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. മടിക്കൈയിലെ സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കിടയിലും നിറസാന്നിധ്യമായിരുന്നു സരോജിനിയമ്മ.
1988-95 കാലഘട്ടത്തില്‍ മടിക്കൈ പഞ്ചായത്ത് മെമ്പറായിരുന്നു. മടിക്കൈ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കാഞ്ഞങ്ങാട് ബ്ലോക്ക് അഗ്രികള്‍ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി സ്ഥാപക ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
മക്കള്‍: കൈരളി (മുന്‍ ബെസ്റ്റ് കോട്ട് തൊഴിലാളി), കിഷോര്‍ (റിട്ട. പട്ടികജാതി പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് ജോയിന്റ് ഡയറക്ടര്‍). മരുമക്കള്‍: രാജന്‍, സ്മിത.
Keywords: Kerala, News, Obituary, Madikkai, CPM, Mahila sangam, Madikkai Kunhikkannan's wife Sarojiniyamma passed away