Join Whatsapp Group. Join now!

നദികളിലെയും ഡാമുകളിലെയും മണല്‍ വാരല്‍: സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണം: ലെന്‍സ്ഫെഡ്

പ്രളയത്തെത്തുടര്‍ന്ന് നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ ടണ്‍കണക്കിന് മണല്‍ വാരാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഉടന്‍ നടപ്പിലാക്കണമെന്ന് Kerala, News, Kasaragod, Lensfed, Sand, Government, Labours, Lensfed Kasargod Taluk Committee Meeting
കാസര്‍കോട്: (my.kasargodvartha.com 18.10.2019) പ്രളയത്തെത്തുടര്‍ന്ന് നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ ടണ്‍കണക്കിന് മണല്‍ വാരാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഉടന്‍ നടപ്പിലാക്കണമെന്ന് ലെന്‍സ്ഫെഡ് കാസര്‍കോട് താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഇ-മണല്‍ സംവിധാനം നടപ്പിലാക്കണം. നിര്‍മാണ മേഖല നേരിടുന്ന പ്രതിസന്ധിക്ക് ഇത് ആശ്വാസം പകരുമെന്നും മണല്‍ ലഭ്യതക്കുറവുമൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇത് അവസരമൊരുക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

താലൂക്ക് പ്രസിഡന്റ് മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സെബാസ്റ്റിയന്‍ ടി ജെ, അനില്‍കുമാര്‍ എം വി, ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രാജു ടി സ്വാഗതവും സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Lensfed, Sand, Government, Labours, Lensfed Kasargod Taluk Committee Meeting

Post a Comment