Join Whatsapp Group. Join now!

കുമ്പള ഉപജില്ലാ കായികമേള: ജി എച്ച് എസ് എസ് കുമ്പള മുന്നില്‍

പെര്‍ഡാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ കായികമേളയില്‍ ഒമ്പത് സ്വര്‍ണവും Kerala, News, Kasaragod, Kumbla, Sports meet, Kumbala Sub District sports meet; GHSS Kumbala leading
ബദിയടുക്ക: (my.kasargodvartha.com 26.10.2019) പെര്‍ഡാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന കുമ്പള ഉപജില്ലാ കായികമേളയില്‍ ഒമ്പത് സ്വര്‍ണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവുമായി 73 പോയിന്റ് നേടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുമ്പള മുന്നിട്ട് നില്‍ക്കുന്നു.

നാല് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമായി എസ് എ പി എച്ച് എസ് അഗല്‍പാടി 42 പോയിന്‍േറാടെ രണ്ടാംസ്ഥാനത്തും നാല് സ്വര്‍ണവും മൂന്ന് വെള്ളിയുമായി 29 പോയിന്‍േറാടെ ജി എച്ച് എസ് എസ് അഡൂര്‍ മൂന്നാംസ്ഥാനത്തുമുണ്ട്.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 36 പോയിന്റ് നേടി ജി എച്ച് എസ് എസ് കുമ്പള ഒന്നാംസ്ഥാനത്തും 25 പോയിന്റ് നേടി ജി വി എച്ച് എസ് എസ് കാറഡുക്ക രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 37 പോയിന്റ് നേടി ജി എച്ച് എസ് എസ് കുമ്പള ഒന്നാംസ്ഥാനത്തും 25 പോയിന്റ് നേടി എസ് എ പി എച്ച് എസ് അഗല്‍പാടി രണ്ടാംസ്ഥാനത്തുമുണ്ട്.

പ്രതികൂല കാലാവസ്ഥയായതിനാല്‍ കായികമേള താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. നവംബര്‍ ഒന്നിന് പുനരാരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


Keywords: Kerala, News, Kasaragod, Kumbla, Sports meet, Kumbala Sub District sports meet; GHSS Kumbala leading

Post a Comment