Join Whatsapp Group. Join now!

കേരള മുസ്‌ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ കൗണ്‍സില്‍ യോഗം

കേരള മുസ്‌ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ യോഗം ചേര്‍ന്നു. കാസര്‍കോട് സോണ്‍ പ്രസിഡന്റ് Kerala, News, Kasaragod, Badiadka, council meet, Kerala Muslim Jama-ath Badiadka Zone council meet
ബദിയടുക്ക: (my.kasargodvartha.com 24.10.2019) കേരള മുസ്‌ലിം ജമാഅത്ത് ബദിയടുക്ക സോണ്‍ അര്‍ധവാര്‍ഷിക കൗണ്‍സില്‍ യോഗം ചേര്‍ന്നു.

കാസര്‍കോട് സോണ്‍ പ്രസിഡന്റ് ചേരൂര്‍ അബ്ബാസ് സഖാഫി വിഷയാവതരണം നടത്തി.

സമൂഹത്തിന്റെ കെട്ടുറപ്പിനും വളര്‍ച്ചക്കും മുഖ്യപങ്ക് വഹിക്കുന്നത് കുടുംബമാണെന്നും, നന്മയുടെ നാമ്പുകള്‍ നട്ടുപിടിപ്പിക്കാന്‍ ആരംഭിക്കേണ്ടതും ജീവിത പുരോഗതിയുടെ വഴി തുറക്കേണ്ടതും കുടുംബത്തില്‍നിന്നാവണമെന്നും അദ്ദേഹം പറഞ്ഞു.

പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി കുമ്പടാജെ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ദാരിമി ഗുണാജെ, എം എ അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, സീതിക്കുഞ്ഞി മുസ്‌ലിയാര്‍, അബൂബക്കര്‍ സഅദി നെക്രാജെ, ബഷീര്‍ സഖാഫി കൊല്ല്യം, അബ്ദുര്‍ റഹ്മാന്‍ ഹാജി ചെടേക്കാല്‍, അബ്ദുല്ല ഹാജി കണ്ടിഗ, ശാഫി ബീജന്തടുക്ക, മറ്റു സര്‍ക്കിള്‍ യൂണിറ്റ് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അബ്ദുല്‍വാഹിദ് സഖാഫി സ്വാഗതവും മുഹമ്മദ് മുസ്‌ലിയാര്‍ കുദിങ്കില നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Badiadka, council meet, Kerala Muslim Jama-ath Badiadka Zone council meet 

Post a Comment