ദമാം: (my.kasargodvartha.com 15.10.2019) ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും സ്വദേശിവത്കരണവും കാരണം തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പുവരുത്തണമെന്ന് ഐ സി എഫ് (ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍) ദമാം സെന്‍ട്രല്‍ വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു
കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതികള്‍ കാര്യക്ഷമമാക്കണം. കൂടുതല്‍ പലിശ രഹിത വായ്പകള്‍ ലഭ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
എണ്ണക്കയറ്റുമതി രാജ്യങ്ങള്‍ സംഘടിക്കുകയും എണ്ണ വില ഉയരുകയും ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുകയും ചെയ്തതോടെയാണ് ഗള്‍ഫ് കുടിയേറ്റ യുഗം ആരംഭിച്ചത്. എന്നാല്‍, ഇന്ന് സാമ്പത്തിക അനിശ്ചിതത്വവും എണ്ണ വിലയിടിവും സ്വദേശിവത്കരണവും പ്രവാസികളുടെ ജോലികളില്‍ ആശങ്ക വളര്‍ത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും യോഗം പറഞ്ഞു
ഐ സി എഫ് സൗദി നാഷണല്‍ പബ്ലിക്കേഷന്‍ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഈസ്റ്റേണ്‍ പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി ബഷീര്‍ ഉള്ളണം കൗണ്‍സില്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അബ്ബാസ് തെന്നല, അഹ്മദ് നിസാമി, അബ്ദുല്ല വിളയില്‍, മുഹമ്മദ് റഫീഖ് ചെമ്പോത്തറ എന്നിവര്‍ ജനറല്‍, ദഅ്‌വാ, വെല്‍ഫെയര്‍, സംഘടനാ കാര്യം, അഡ്മിന്‍ റിപ്പോര്‍ട്ടുകളും നാസര്‍ മസ്താന്‍ മുക്ക് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഐ സി എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് അഹ്സനി സംസാരിച്ചു. അബ്ബാസ് തെന്നല നന്ദി പറഞ്ഞു.
ഭാരവാഹികളായി അബ്ദുസ്സമദ് മുസ്ലിയാര്‍ (പ്രസിഡന്റ്), അബ്ബാസ് തെന്നലെ (ജനറല്‍ സെക്രട്ടറി), റാഷിദ് കോഴിക്കോട് (ഫിനാന്‍സ്), ഓര്‍ഗനൈസേഷന്‍: ഹാരിസ് ജൗഹരി മണ്ണഞ്ചേരി (പ്രസിഡന്റ്), ഹംസ എളാട് (സെക്രട്ടറി), ദഅ്‌വ: സൈദ് സഖാഫി ചെറുവേരി (പ്രസിഡന്റ്), സലിം സഅദി താഴേക്കോട് (സെക്രട്ടറി), വെല്‍ഫെയര്‍: അഹ്മദ് നിസാമി ഇരിങ്ങല്ലൂര്‍ (പ്രസിഡന്റ്), ഷംസുദ്ദീന്‍ സഅദി (സെക്രട്ടറി), സര്‍വീസ്: മുഹമ്മദ് റഫീഖ് ചെമ്പോത്തറ (സെക്രട്ടറി), വിദ്യാഭ്യാസം: അബ്ദുല്ല വിളയില്‍ (സെക്രട്ടറി), അഡ്മിന്‍ ആന്‍ഡ് പി ആര്‍: അബ്ദുര്‍റഹ്മാന്‍ പുത്തനത്താണി (പ്രസിഡന്റ്), മുനീര്‍ തോട്ടട (സെക്രട്ടറി), പബ്ലിക്കേഷന്‍: അഷ്റഫ് പട്ടുവം (പ്രസിഡന്റ്), സലിം ഓലപ്പീടിക (സെക്രട്ടറി), ഐ ടി കോര്‍ഡിനേറ്റര്‍: അബ്ദുല്‍മജീദ് ചങ്ങനാശേരി എന്നിവരെയും തെരഞ്ഞെടുത്തു.
'ധര്‍മപാതയില്‍ അണിചേരുക' എന്ന ശീര്‍ഷകത്തില്‍ നടത്തിയ മെമ്പര്‍ഷിപ് കാമ്പയിന്റെ ഭാഗമായി ദമാം സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള 32 യൂണിറ്റുകളിലും എട്ട് സെക്ടറുകളിലും നടന്ന പുനഃസംഘടനക്ക് ശേഷമാണ് സെന്‍ട്രല്‍ വാര്‍ഷിക കൗണ്‍സിലിന് സമാപനമായത്.
Keywords: Gulf, News, Saudi, Dammam, ICF, Membership campaign, ICF Dammam central Annual Council