Join Whatsapp Group. Join now!

ഗാന്ധി സ്മൃതികളുണര്‍ത്തി നാടെങ്ങും ഗാന്ധിജയന്തി ആഘോഷം

ഗാന്ധി സ്മൃതികളുണര്‍ത്തി ജില്ലയിലെങ്ങും ഗാന്ധിജയന്തി ആഘോഷിച്ചു Kerala, News, Gandhi jayanthi, celebration, School students, Bank staff, Party workers, Kerala, News,
കാസര്‍കോട്: (my.kasargodvartha.com 02.10.2019) ഗാന്ധി സ്മൃതികളുണര്‍ത്തി ജില്ലയിലെങ്ങും ഗാന്ധിജയന്തി ആഘോഷിച്ചു. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണ സമ്മേളനം, വിവിധ ടൗണുകളില്‍ ശുചീകരണം, സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ തൈകള്‍ നട്ടുപിടിപ്പിക്കല്‍, ഗാന്ധി വേഷം ധരിച്ച് സന്ദേശ റാലി തുടങ്ങിയ പരിപാടികളോടേയായിരുന്നു ആഘോഷം.

150 ഗാന്ധിജികളും ഗാന്ധി വചനങ്ങളുമായി ചെമ്മനാട് വെസ്റ്റ് ഗവ. യു പി സ്‌കൂള്‍

ചെമ്മനാട്: 150 ഗാന്ധിജികളും ഗാന്ധി വചനങ്ങളുമായി ചെമ്മനാട് വെസ്റ്റ് ഗവ. യു പി സ്‌കൂളില്‍ ഗാന്ധിജയന്തി ദിനാഘോഷം. ഗാന്ധിജിയുടെ 150ാം ജന്മദിനത്തിലാണ് ഗാന്ധി വേഷം ധരിച്ച് എത്തിയ 150 വിദ്യാര്‍ഥികള്‍ ഗാന്ധി വചനങ്ങള്‍ കുട്ടികള്‍ക്കും നാട്ടുകാരിലേക്കും കൈമാറി ശ്രദ്ധേയരായത്.



എസ് എം സി ചെയര്‍മാന്‍ നാസര്‍ കുരിക്കള്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു പി എന്‍ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് താരിഖ്, സീനിയര്‍ അസിസ്റ്റന്റ് ബെന്നി മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി നിഷ, അധ്യാപകരായ അജില്‍കുമാര്‍ എം, രാജേഷ് പി തുടങ്ങിയവര്‍ സംസാരിച്ചു.


കുട്ടികള്‍ സ്‌കൂളും പരിസരവും ശുചീകരിച്ചു. 500ലധികം കുട്ടികളുമായി സന്ദേശ റാലി സംഘടിപ്പിച്ചു. മധുരപലഹാരവും വിതരണം ചെയ്തു.

കോണ്‍ഗ്രസ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി ശുചീകരണം നടത്തി

ചട്ടഞ്ചാല്‍. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പ്രസിഡണ്ട് പി സി നസീര്‍ ഉദ്ഘാടനം ചെയ്തു.


ഡി സി സി മുന്‍ സെക്രട്ടറി കുഞ്ഞിക്കേളുനായര്‍, രക്ഷാധികാരികളായ മുഹമ്മദ് ശരീഫ് ടി കെ, രാജന്‍ കെ പൊയിനാച്ചി, സെക്രട്ടറി ഇ കുഞ്ഞിക്കണ്ണന്‍ നായര്‍, വൈസ് പ്രസിഡണ്ട് പ്രഭാകരന്‍ എലത്തുംകുഴി, അംഗങ്ങളായ ഫാജു ബന്താട്, ശരീഫ് കുന്നാറ. സഹദ് ഉക്രമ്പാടി. സിദ്ദീഖ് പുതിയടുക്കം, മണിമോഹന്‍ ചട്ടഞ്ചാല്‍, മുഹമ്മദ് ബുറാക്ക് എന്നിവര്‍ നേതൃത്വം നല്‍കി. മുന്‍ ഡി സി സി പ്രസിഡന്റ് സി കെ ശ്രീധരന്‍ സംബന്ധിച്ചു.

തകര്‍ന്ന സ്‌കൂള്‍ റോഡ് നന്നാക്കി വിദ്യാര്‍ഥികള്‍

അംഗഡിമുഗര്‍: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തകര്‍ന്ന റോഡ് വിദ്യാര്‍ഥികള്‍ നന്നാക്കി. അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് നടന്നുപോകാന്‍ പറ്റാത്തവിധം തകര്‍ന്നിരുന്ന റോഡ് നന്നാക്കിയത്.


വിദ്യാര്‍ഥികള്‍ മണ്ണിട്ട് താല്‍ക്കാലികമായി കുഴിയടച്ച് ഗതാഗതയോഗ്യമാക്കി. സ്‌കൂള്‍ പരിസരവും ബസ് സ്റ്റാന്‍ഡും വൃത്തിയാക്കി.

ബാങ്ക് സ്റ്റാഫ് കൗണ്‍സില്‍ റോഡ് ശുചീകരിച്ചു

നീലേശ്വരം: കാട് മൂടിക്കിടന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലുള്ള പേരോല്‍ എന്‍ കെ ബി എം ആശുപത്രി റോഡ് ഗാന്ധിജയന്തി ദിനത്തില്‍ നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ശുചീകരിച്ചു.


നിത്യേന നൂറുകണക്കിന് റെയില്‍വേ യാത്രികരും രോഗികളും ഉപയോഗിക്കുന്ന ഈ റോഡ് രാത്രികാലങ്ങളില്‍ ഇഴജന്തുക്കളുടെയും മറ്റും വിഹാര കേന്ദ്രമായിരുന്നു.

നഗരസഭാ കൗണ്‍സിലര്‍ കെ വി ശശികുമാര്‍, ബ്രാഞ്ച് മാനേജര്‍മാരായ ടി സുരേഷ്, സി ശശി, പി യു വേണുഗോപാലന്‍, എ നളിനാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി

ഉദുമ: മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും പുഷപാര്‍ച്ചനയും സംഘടിപ്പിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സി രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു.


യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കെ മൊയ്തീന്‍കുട്ടി ഹാജി, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമാരായ എ കെ ശശിധരന്‍, ഭാസ്‌കരന്‍നായര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ കെ ബാലകൃഷ്ണന്‍ നായര്‍, ശ്രീധരന്‍ മുണ്ടോള്‍, സുധര്‍മ, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ ആലിങ്കാല്‍ സ്വാഗതം പറഞ്ഞു.

ആനന്ദാശ്രമം പച്ച പുതപ്പിക്കാന്‍ മേലാങ്കോട്ട് സ്‌കൂള്‍ ഹരിത സേന

കാഞ്ഞങ്ങാട്: ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷിക ദിനത്തില്‍ ആനന്ദാശ്രമ വളപ്പില്‍ മേലാങ്കോട്ട് എ സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു പി സ്‌കൂള്‍ ഹരിതസേന 150 മരങ്ങള്‍ വെച്ചുപിടിപ്പിച്ചു. ആശ്രമ വളപ്പിലെ 20 സെന്റ് സ്ഥലത്ത് പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ദിവാകരന്‍ നീലേശ്വരത്തിന്റെ അഞ്ചാമത് ഗൃഹവനം പദ്ധയിലുള്‍പ്പെടുത്തിയാണ് ആശ്രമത്തെ വനവത്കരിക്കുന്നത്.


ആയില്യം നക്ഷത്രത്തില്‍ ജനിച്ച ഗാന്ധിജിയുടെ ഓര്‍മക്കായി ജന്മനക്ഷത്ര മരമായ പൂവരശ് നട്ട് സ്വാമി മുക്താനന്ദ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണന്‍ അധ്യക്ഷത വഹിച്ചു.

പി ടി എ പ്രസിഡന്റ് എച്ച് എന്‍ പ്രകാശന്‍, ദിവാകരന്‍ നീലേശ്വരം, സ്വാമിനി ചന്ദ്രാനന്ദ, പി ഷിജു, ദത്ത പ്രസാദ്, അധ്യാപകരായ പി പി മോഹനന്‍, കെ കെ എന്നിവര്‍ സംസാരിച്ചു.

അപൂര്‍വങ്ങളായ നാഗപൂമരം, കുമണ്ഡുലു, മൃതസഞ്ജീവനി എന്നിവ ഉള്‍പ്പെടെ 150 ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും സീഡ് കുട്ടികളും ആശ്രമത്തിലെ അന്തേവാസികളും ചേര്‍ന്ന് സംരക്ഷിക്കും.

ദേശീയവേദി അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി

മൊഗ്രാല്‍: മൊഗ്രാല്‍ ദേശീയ വേദി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷ പരിപാടിയില്‍ ഗാന്ധിജിയുടെ ചിത്രത്തില്‍ ദേശീയവേദി അംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. യോഗം ദേശീയ വേദി സ്ഥാപക പ്രസിഡണ്ട് തോമസ് പി ജോസഫ് ഉദ്ഘാടനം ചെയ്തു.


പ്രസിഡണ്ട് സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മൊഗ്രാല്‍ പി ടി എ പ്രസിഡണ്ട് മുഹമ്മദ്, ആസിഫ് പി എ, ബഷീര്‍ അഹ്മദ് സിദ്ദീഖ്, എം എ മൂസ, വിജയകുമാര്‍, ടി കെ അന്‍വര്‍, മുഹമ്മദ് അബ്കോ, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എം എ ഇഖ്ബാല്‍, എം എ ഹംസ, എം പി അബ്ദുല്‍ഖാദര്‍, അബ്ദുള്‍ഖാദര്‍ ലിബാസ്, എം എ അബ്ദുര്‍ റഹ്മാന്‍ നാങ്കി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റിയാസ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

എസ് ഡി പി ഐ മധുരം വിതരണം ചെയ്തു

അണങ്കൂര്‍: ഗാന്ധിജയന്തിയോടനുബന്ധിച്ച് അണങ്കൂര്‍ അംഗണ്‍വാടിയിലെ കുട്ടികള്‍ക്ക് എസ് ഡി പി ഐ കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി മധുരം വിതരണം ചെയ്തു. എസ് ഡി പി ഐ കാസര്‍കോട് മുനിസിപ്പല്‍ സെക്രട്ടറി ഹാഷിം അണങ്കൂര്‍ ഉദ്ഘാടനം ചെയ്തു. കരീം പച്ചക്കാട്, ബഷീര്‍ തുരുത്തി, അഷ്‌റഫ് അണങ്കൂര്‍, അഷ്‌റഫ് ടി വി സ്റ്റേഷന്‍ എന്നിവര്‍ സംബന്ധിച്ചു.



ഫ്രണ്ട്സ് ചാല ക്ലബ് ശുചീകരണ പ്രവര്‍ത്തനം നടത്തി

ചാല: ഗാന്ധിജയന്തി ദിനത്തില്‍ ഫ്രണ്ട്സ് ചാല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ശുചീകരണ പ്രവര്‍ത്തനം നടത്തി. ക്ലബ് പരിസരം, ചാല അംഗന്‍വാടി, ചാല വോളി ഗ്രൗണ്ട്, ചാല ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ക്ലബ് പ്രവര്‍ത്തകര്‍ ശുചീകരണം നടത്തിയത്.


ശുചീകരണ പ്രവര്‍ത്തനത്തില്‍ ചാല അംഗന്‍വാടി ടീച്ചര്‍ വരിജയും പങ്കെടുത്തു. റിയാസ് സി യു, റഷീദ് ഖത്തര്‍, ഇര്‍ഷാദ്, തൗഫീഖ്, സബാ എന്നിവര്‍ നേതൃത്വം നല്‍കി. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക്് അംഗന്‍വാടി ടീച്ചര്‍ പായസം വിതരണം ചെയ്തു.

എന്‍ എസ് എസ് യൂനിറ്റ്‌ റോഡ് സുരക്ഷാ ബോധവത്കരണം നടത്തി

ബോവിക്കാനം: ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ബോവിക്കാനം ബി എ ആര്‍ എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണം നടത്തി. ആദൂര്‍ എസ് ഐ വിഷ്ണുപ്രസാദ് ഉദ്ഘാടനം ചെയ്തു.


പി ടി എ പ്രസിഡണ്ട് ബി അബ്ദുല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് മസൂദ് ബോവിക്കാനം, മദര്‍ പി ടി എ പ്രസിഡന്റ് സുഹറ, ഹെഡ്മാസ്റ്റര്‍ അരവിന്ദാക്ഷന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രീതം സ്വാഗതവും, എന്‍ എസ് എസ് ലീഡര്‍ ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.

എസ് എന്‍ ഡി പി യോഗം ശുചീകരണം നടത്തി

കാഞ്ഞങ്ങാട്: മഹാത്മാഗാന്ധിജിയുടെ 150ാം ജന്മദിനത്തിന്റെ ഭാഗമായി എസ് എന്‍ ഡി പി യോഗം ഹൊസ്ദുര്‍ഗ് യൂണിയന്റെ നേതൃത്വത്തില്‍ ശുചീകരണവും ഔഷധസസ്യ വൃക്ഷത്തൈ നടീലും നടത്തി.

യോഗം ഡയറക്ടര്‍ പി ദാമോദര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡണ്ട് എം വി ഭരതന്‍ അധ്യക്ഷത വഹിച്ചു.


യൂണിയന്‍ സെക്രട്ടറി പി വി വേണുഗോപാലന്‍, വൈസ് പ്രസിഡണ്ട് എ തമ്പാന്‍, കൗണ്‍സിലര്‍ ബാബു വെള്ളിക്കോത്ത്, കെ സുകുമാരന്‍, മനോഹരന്‍ ഞാണിക്കടവ്, പ്രമോദ് കെ റാം, പ്രമോദ് കരുവളം, നാരായണന്‍ ഹൊസ്ദുര്‍ഗ്, ഭാസ്‌കരന്‍ പൂടംകല്ലടുക്കം, രാമകൃഷ്ണന്‍ അടുക്കം, യു കെ നാരായണന്‍, ഗോപാലന്‍ അരയി, മുകുന്ദന്‍ കല്ലൂരാവി, പത്മാവതി എം എന്നിവര്‍ സംസാരിച്ചു.

ബി ജെ പി ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു

കുമ്പള: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ബി ജെ പി കുമ്പളയില്‍ പദയാത്ര സംഘടിപ്പിച്ചു. മാവിനകട്ടെയില്‍നിന്നും ആരംഭിച്ച് കുമ്പള ടൗണില്‍ സമാപിച്ച പദയാത്രയില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.


തുടര്‍ന്ന് പ്രവര്‍ത്തകര്‍ കുമ്പള നഗരത്തില്‍ സ്വച്ഛഭാരത ശുചീകരണ യജ്ഞം നടത്തി. മഞ്ചേശ്വരം മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാര്‍, ബി ജെ പി ജില്ലാ, സംസ്ഥാന നേതാക്കള്‍ പദയാത്രയിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തു.

മാന്യ സ്‌കൂളില്‍ ചിത്രരചന നടത്തി

മാന്യ: ഗാന്ധിജിയെ അറിയാന്‍ ചിത്രരചന നടത്തി ജെ എ എസ് ബി മാന്യ സ്‌കൂള്‍ കുട്ടികള്‍. കാഞ്ഞങ്ങാട് ദര്‍ശന പ്രമോദിന്റെ നേതൃത്വത്തിലാണ് ചിത്രരചന നടത്തിയത്.

സ്‌കൂളിലെ കുട്ടികള്‍ക്ക് ഗാന്ധി ചിത്രരചനാ പരിശീലനം നല്‍കി. ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.


 ചിത്രകാരന്‍ കാഞ്ഞങ്ങാട് ദര്‍ശന പ്രമോദ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ടി ഗോവിന്ദന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് സുബൈര്‍ ബാപ്പാലിപ്പൊനം, സീനിയര്‍ അധ്യാപിക ആശാ കിരണ്‍ എന്നിവര്‍ സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി രജു എസ് എസ് സ്വാഗതവും എസ് ആര്‍ പി കണ്‍വീനര്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ഗാന്ധി സ്മൃതി യാത്ര നടത്തി

കാസര്‍കോട്: മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ കാസര്‍കോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി യാത്ര നടത്തി. കെ പി സി സി നിര്‍വാഹക സമിതി അംഗം പി എ അഷ്റഫ് അലി മനാഫ് നുള്ളിപ്പാടിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.


ആര്‍ ഗംഗാധരന്‍, ഉസ്മാന്‍ അണങ്കൂര്‍, സുധീഷ് നമ്പ്യാര്‍, കെ ഖാലിദ്, സുഭാഷ് നാരായണന്‍, വട്ടയക്കാട് മുഹമ്മദ്, അര്‍ജുന്‍ തായലങ്ങാടി, ഖാന്‍ പൈക്ക, ഉമേഷ് അണങ്കൂര്‍, പി കെ വിജയന്‍, മുബാറക്, ടോണി, മഹേഷ് കടപ്പുറം, സുജിത്, സഫ്‌വാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തച്ചങ്ങാട് സ്‌കൂളില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി

തച്ചങ്ങാട്: മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം തച്ചങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. സ്‌കൂള്‍ മുറ്റത്തെ ഗാന്ധി പ്രതിമയില്‍ കുട്ടികളും അധ്യാപകരും പുഷ്പാര്‍ച്ചന നടത്തി.
പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊടിപ്പളം, സീനിയര്‍ അസിസ്റ്റന്റ് വിജയകുമാര്‍, വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുല്ല മൗവ്വല്‍ എന്നിവര്‍ സംബന്ധിച്ചു.


ഗാന്ധിജിയുടെ ആദ്യകാല സംഭവങ്ങള്‍ തുടങ്ങി മരണം വരെയുള്ള ജീവിത രംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള വീഡിയോ ദൃശ്യമൊരുക്കി. ഗാന്ധിജിയുടെ ജീവിതസംബന്ധികളായ സംഭവങ്ങള്‍ വിവരിക്കുന്ന ചിത്രപ്രദര്‍ശനം, ഗാന്ധി ക്വിസ്, ഉപന്യാസ മത്സരം എന്നിവയും സംഘടിപ്പിച്ചു.

അഭിലാഷ് രാമന്‍, ഡോ. സുനില്‍കുമാര്‍ കോറോം, നിര്‍മല, പ്രണാബ്കുമാര്‍, കുഞ്ഞബ്ദുല്ല മൗവ്വല്‍ എന്നിവര്‍ സംസാരിച്ചു.

എസ് എസ് എഫ് സത്യഗ്രഹം നടത്തി

മഞ്ചേശ്വരം: നടപ്പ് രീതികളല്ല നേരിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ കമ്മിറ്റി സത്യഗ്രഹം നടത്തി. ഹൊസങ്കടി ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ വൈസ് ലൈന്‍ അംഗങ്ങള്‍ അണിനിരന്നു.


ജില്ലാ സെക്രട്ടറി നംഷാദ് ബേക്കൂര്‍ ഉദ്ഘാടനം ചെയ്തു. നിയാസ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ഉപ്പള സോണ്‍ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ പ്രമേയ പ്രഭാഷണം നടത്തി. മുദ്ദസിര്‍ മഞ്ചേശ്വരം സ്വാഗതവും അസീസ് ഗുഡ്ഡകേറി നന്ദിയും പറഞ്ഞു.

ജില്ലാ സെക്രട്ടറി ഫാറൂഖ് പൊസോട്ട്, ഡിവിഷന്‍ സെക്രട്ടറിമാരായ സദഖതുല്ല, ജംഷീദ് മുടിമാര്‍, നാസിര്‍ പൊസോട്ട്, മുഹമ്മദ് പൊയ്യത്തബയല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബോവിക്കാനം: സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ മുള്ളേരിയ ഡിവിഷന്‍ ബോവിക്കാനത്ത് നടത്തിയ സത്യഗ്രഹം കവി രവീന്ദ്രന്‍ പാടി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് റഹീം സഅദി അധ്യക്ഷത വഹിച്ചു.

ജലാല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കുഞ്ഞ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.


ജില്ല ഫിനാന്‍സ് സെക്രട്ടറി പൂത്തപ്പലം അബ്ദുര്‍ റഹ്മാന്‍ സഖാഫി, ഡിവിഷന്‍ സെക്രട്ടറിമാരായ ഹുസൈന്‍ കുമ്പോട്, സഫ്‌വാന്‍ ഹിമമി, ഉമൈര്‍ ഹിമമി, ഇര്‍ഷാദ് മയ്യളം, നൗഷാദ് ഹിമമി, റാഫി കാനക്കോട്, എസ് വൈ എസ്, കേരള മുസ്‌ലിം ജമാഅത്ത് നേതാക്കളായ റംസാന്‍ ഹാജി മുള്ളേരിയ, ഉമര്‍ പന്നടുക്കം, സിദ്ദീഖ് പൂത്തപ്പലം, അബ്ദുല്ല മാഷ്, സവാദ് ആലൂര്‍, ഹനീഫ് സഖാഫി, ബാദ്ഷ ബോവിക്കാനം, അബ്ദുല്ല സഖാഫി, സിദ്ദീഖ് സഅദി, നിസാര്‍ ബെള്ളിപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അസ്‌ലം അഡൂര്‍ സ്വാഗതവും ഇസ്മായില്‍ ആലൂര്‍ നന്ദിയും പറഞ്ഞു.

തളങ്കരയിലെ വിവിധ പ്രദേശങ്ങളും പഴയ ബസ്‌സ്റ്റാന്‍ഡ് പരിസരവും ശുചീകരിച്ചു 

തളങ്കര: ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷിക ദിനത്തില്‍ തളങ്കരയിലെ വിവിധ പ്രദേശങ്ങളും പഴയ ബസ്സ്റ്റാന്റ് പരിസരവും പീടേക്കാരന്‍ കുടുംബം ശുചീകരിച്ചു. 25ഓളം അംഗങ്ങളാണ് ശുചീകരണത്തില്‍ പങ്കെടുത്തത്.

തളങ്കര ജദീദ് റോഡില്‍നിന്നാരംഭിച്ച് പഴയ ബസ്‌സ്റ്റാന്‍ഡ് പരിസരം, തെരുവത്ത് പള്ളി പരിസരം, തളങ്കര ദീനാര്‍ നഗര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ശുചീകരിച്ചു.


പി എ മഹ്മൂദ് ഹാജി ഉദ്ഘാടനം ചെയ്തു. അബ്ബാസ് മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. കെ ഉസ്മാന്‍ മൗലവി, ടി എ ഷാഫി, ശിഹാബുദ്ദീന്‍ ബാങ്കോട്, ഷരീഫ് ചുങ്കത്തില്‍, പി അബൂബക്കര്‍, പി എ അബ്ദുല്ല, എം എച്ച് അബ്ദുല്‍ഖാദര്‍, പി കെ സത്താര്‍, ഉമ്പു പട്ടേല്‍, ഇ ശംസുദ്ദീന്‍, താജുദ്ദീന്‍ ബാങ്കോട്, ഹമീദ് വക്കീല്‍, എച്ച് എം സുലൈമാന്‍, അസീസ് ഖത്തര്‍, കരീം ഖത്തര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എം കുഞ്ഞിമൊയ്തീന്‍ സ്വാഗതവും അഫ്താബ് നന്ദിയും പറഞ്ഞു.

ശുചീകരണ പ്രവര്‍ത്തനത്തിന് പി എ. മഹ്മൂദ് ഹാജി, അബ്ദുര്‍ റസാഖ്, ഹുസൈന്‍ ജദീദ് റോഡ്, ഷരീഫ് വോളിബോള്‍, എം. കുഞ്ഞിമൊയ്തീന്‍, മാമു, സുബൈര്‍ പുലിക്കുന്ന്, സമദ്, അഹ്മദ്, മുസ്തഫ ബാങ്കോട്, ഷഫീഖ്, മമ്മി കെ കെ പുറം, സാദിഖ്, അഫ്താബ്, പി എ സത്താര്‍, പി എ റഫീഖ്, സിദ്ദീഖ് ബാങ്കോട്, ബച്ചി ഫില്ലി, ബദറുദ്ദീന്‍, ഖാലിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഹസൈനാര്‍ ബാങ്കോടിനെ കെ എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ ആദരിച്ചു.

ത്രിവേണി കോളജ് വിദ്യാര്‍ഥികള്‍ ശുചീകരണം നടത്തി

വിദ്യാനഗര്‍: ത്രിവേണി കോളജ്, ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം, ഗാന്ധി സ്മാരക നിധി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. റിട്ട. ആര്‍ ഡി ഒ ഇ ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് പി കെ കുമാരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിഗ്രാം സര്‍വകലാശാല റിട്ട. പ്രൊഫ. ഡോ. നിട്ടൂര്‍ കണ്ണന്‍ നായര്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. വി ഗോപിനാഥന്‍, ത്രിവേണി അഡ്മിനിസ്‌ട്രേറ്റര്‍ വിജയന്‍ നമ്പ്യാര്‍, കെ രവീന്ദ്രന്‍ നായര്‍, നിട്ടൂര്‍ കൃഷ്ണന്‍, ചെയര്‍മാന്‍ കെ വൈശാഖ്, സെക്രട്ടറി പി വിനീത് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചിന്മയ കോളനി പരിസരവും കോളജ് പരിസരവും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കി.

Keywords: Kerala, News, Gandhi jayanthi, celebration, School students, Bank staff, Party workers, Gandhi jayanthi celebrated

Post a Comment