Join Whatsapp Group. Join now!

ജനറല്‍ ആശുപത്രി സ്റ്റാഫ് നഴ്സ് ജൂലി ജെയിംസിന് യാത്രയയപ്പ് നല്‍കി

ജനറല്‍ ആശുപത്രി സ്റ്റാഫ് നഴ്സ് ജൂലി ജെയിംസിന് ബ്ലഡ് ബാങ്കും രക്തദാന സംഘടനയായ രുധിരസേന കാസര്‍കോടും യാത്രയയപ്പ് നല്‍കി Kerala, News, Kasaragod, Blood Bank, General Hospital, Farewell given to staff nurse Julie James
കാസര്‍കോട്: (my.kasargodvartha.com 23.10.2019) ജനറല്‍ ആശുപത്രി സ്റ്റാഫ് നഴ്സ് ജൂലി ജെയിംസിന് ബ്ലഡ് ബാങ്കും രക്തദാന സംഘടനയായ രുധിരസേന കാസര്‍കോടും യാത്രയയപ്പ് നല്‍കി. ആറ് വര്‍ഷമായി സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ച ജൂലി 2018ലാണ് ബ്ലഡ് ബാങ്ക് ജീവനക്കാരിയായി നിയമിതയായത്.

ബ്ലഡ് ബാങ്കിലും ക്യാമ്പുകളിലും സജീവ സാന്നിധ്യമായ ജൂലി ജെയിംസ് രക്തദാന പ്രചാരക കൂടിയാണെന്ന് രുധിരസേന സെക്രട്ടറി സുധികൃഷ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞു. ഭിന്നശേഷിക്കാരിയായിട്ടും ഉപരിപഠനത്തിനായി എറണാകുളം മെഡിക്കല്‍ കോളജിലേക്കാണ് പോകുന്നത്.

ജനറല്‍ ആശുപത്രി ഡെപ്യൂട്ടി ഡി എം ഒ രാജാറാം അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സംഘടിപ്പിച്ച രുധിര സേനയെ അദ്ദേഹം അഭിനന്ദിച്ചു. സേവന മികവ് പുലര്‍ത്തിയ ജൂലി ജെയിംസിന് രുധിരസേനയുടെ ഉപഹാരവും ഫലകവും ഡെപ്യൂട്ടി ഡി എം ഒ കൈമാറി.

രുധിരസേന എക്‌സിക്യൂട്ടീവ് അംഗം മനാസ്, ലാബ് ടെക്നീഷ്യന്‍ ചിഞ്ചു ലക്ഷ്മി, ഡേവിസ്, അബ്ദുറഹ്മാന്‍, അന്നപൂര്‍ണേശ്വരി, വിനീത എന്നിവര്‍ സംസാരിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ സ്വാഗതവും ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ദീപക് നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Blood Bank, General Hospital, Farewell given to staff nurse Julie James

Post a Comment