കോളിയടുക്കം: (my.kasargodvartha.com 22.10.2019) കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ഉദുമ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. കോളിയടുക്കം ഗവ. യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സംഗമത്തിന്റെ ഭാഗമായി ജില്ലാ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും തൊഴിലാളി സംഗമവും അനുമോദനവും ആദരിക്കലും സംഘടിപ്പിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ ഖനു അപ്സര പതാക ഉയര്‍ത്തിയതോടെ കുടുംബസംഗമത്തിന് തുടക്കമായി. തുടര്‍ന്ന് കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ നടത്തി.
ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന്‍ ചിത്ര ഉദ്ഘാടനം നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് ഹമീദ് റോയല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ഭാരവാഹികളായ രാധാകൃഷ്ണന്‍ ചിത്ര, ജലാല്‍ മര്‍ത്തബ, സുരേന്ദ്രന്‍ ബിന്ദു, മുരളീധരന്‍ ജവഹര്‍, ഫിറോസ് പടിഞ്ഞാര്‍, എം നാരായണന്‍, മൂസ പി എം, റഫീഖ് മണിയങ്ങാനം, ഹംസ എസ് എസ്, വേണു കുണ്ടാര്‍, പ്രഭാകരന്‍ പഞ്ചമി, സുരേഷ് വെള്ളിക്കോത്ത് എന്നിവര്‍ക്ക് ചടങ്ങില്‍ സ്വീകരണവും നല്‍കി.
അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും അനൗണ്‍സര്‍ മൗവ്വല്‍ അബ്ബാസിനെയും അനുമോദിച്ചു. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ രാജന്‍ ആര്‍ കെ, ട്രഷറര്‍ ഗംഗാധരന്‍ പള്ളം തുടങ്ങിയവര്‍ സംസാരിച്ചു. മേഖല ജനറല്‍ സെക്രട്ടറി ജയേഷ് ലക്ഷ്മി സ്വാഗതവും ട്രഷറര്‍ ആഷിഫ് കെ എം എ നന്ദിയും പറഞ്ഞു.
ജില്ലയിലെ മെമ്പര്‍മാര്‍ക്കും മേഖലയിലെ തൊഴിലാളികള്‍ക്കുമായി കമ്പവലി മത്സരം സംഘടിപ്പിച്ചു. മെമ്പര്‍മാരുടെ ജില്ലാതല കമ്പവലി മത്സരത്തില്‍ ഉദുമ മേഖല ഒന്നും നീലേശ്വരം മേഖല രണ്ടാം സ്ഥാനവും നേടി.
Keywords: Kerala, News, Kasaragod, higher goods owners, Family meet, reception, Family meet conducted