Join Whatsapp Group. Join now!

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാറിനുള്ള താക്കീതാവണം: സി മോയിന്‍കുട്ടി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാറിനുള്ള താക്കീതാവണമെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി മോയിന്‍കുട്ടി പറഞ്ഞു Gulf, News, Qatar, KMCC, Manjeshwar, Election, Speech, Election convention conducted by KMCC Qatar Committee
ദോഹ: (my.kasargodvartha.com 07.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാറിനുള്ള താക്കീതാവണമെന്ന് മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി മോയിന്‍കുട്ടി പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം കെ എം സി സി ഖത്തര്‍ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകള്‍ ഒന്നൊന്നായി ലംഘിക്കുകയും തിരുത്തുകയും ചെയ്ത് ന്യൂനപക്ഷ വിഭാഗങ്ങളോട് പരസ്യ ശത്രുത പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാറിന് ശക്തമായ താക്കീത് നല്‍കാനുള്ള അവസരമായി മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ എല്ലാവിധ പ്രാദേശിക വികാരങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി എം സി ഖമറുദ്ദീനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന കെ എം സി സി പ്രസിഡണ്ട് എസ് എ എം ബഷീര്‍ പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ശബ്ദിച്ച സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കുന്ന ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ഈ അവസരം പാഴാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് റസാഖ് കല്ലേട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ എം സി സി സെക്രട്ടറി അസീസ് നരിക്കുനി, സ്നേഹസുരക്ഷ പദ്ധതി ചെയര്‍മാന്‍ എം ടി പി മുഹമ്മദ്, ജില്ലാ കെ എം സി സി പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം, മുട്ടം മഹ്മൂദ്, ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര, ട്രഷറര്‍ നാസര്‍ കൈതക്കാട്, എം വി ബഷീര്‍, കെ എസ് മുഹമ്മദ്, ഇബ്രാഹിം പെര്‍ള, സിദ്ദീഖ് മണിയമ്പാറ, ഷുക്കൂര്‍ മണിയമ്പാറ, റഹീം ബായാര്‍, നവാസ് മൊഗ്രാല്‍, ഷാഫി പൈവളികെ, അറബികുഞ്ഞി, റഹീം ബന്തിയോട്, ഹനീഫ് ബന്തിയോട്, മൂസ കജെ തുടങ്ങിയവര്‍ സംസാരിച്ചു.

മുഹമ്മദ് ബായാര്‍ സ്വാഗതവും ഇഖ്ബാല്‍ അരിമല നന്ദിയും പറഞ്ഞു.

Keywords: Gulf, News, Qatar, KMCC, Manjeshwar, Election, Speech, Election convention conducted by KMCC Qatar Committee

Post a Comment