Join Whatsapp Group. Join now!

ഡോ. ഫാത്തിമത്ത് റാഷിദക്ക് ഉളുവാര്‍ സുന്നി കുടുംബത്തിന്റെ സ്‌നേഹാദരം

സുള്ള്യ കെ വി ജി ഡെന്റല്‍ കോളജില്‍നിന്നും ദന്ത ഡോക്ടറായി പുറത്തിറങ്ങിയ ഉളുവാറിലെ പ്രഥമ ഡോക്ടറായ ഫാത്തിമത്ത് റാഷിദക്ക് ഉളുവാര്‍ സുന്നി കുടുംബത്തിന്റെ സ്‌നേഹാദരം Kerala, News, Kumbla, Uluvar, Dental Doctor, Dr. Fatimath Rashida felicitated
ഉളുവാര്‍: (my.kasargodvartha.com 08.10.2019) സുള്ള്യ കെ വി ജി ഡെന്റല്‍ കോളജില്‍നിന്നും ദന്ത ഡോക്ടറായി പുറത്തിറങ്ങിയ ഉളുവാറിലെ പ്രഥമ ഡോക്ടറായ ഫാത്തിമത്ത് റാഷിദക്ക് ഉളുവാര്‍ സുന്നി കുടുംബത്തിന്റെ സ്‌നേഹാദരം.

ഉളുവാര്‍ സുന്നി സെന്ററില്‍ നടന്ന എസ് വൈ എസ് ളിയാഫയില്‍ ഉളുവാര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കമ്മിറ്റികള്‍ സംയുക്തമായി ഡോ. റാഷിദയെ അനുമോദിച്ചു. ഉളുവാര്‍ സുന്നി സെന്റര്‍ യു എ ഇ ചാപ്റ്റര്‍ ചെയര്‍മാനും വ്യവസായിയുമായ ഇബ്രാഹിം മീരാന്‍ ഹാജിയുടെ മകളാണ് റാഷിദ.

അനുമോദന ചടങ്ങ് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം സഖാഫി പാടലട്ക്ക 'പ്രവര്‍ത്തകന്റെ കുടുംബം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

ഉല്‍ബോധനം, മഹ്‌ളറത്തുല്‍ ബദ്രിയ്യ മജ്ലിസ്, കൂട്ടുപ്രാര്‍ഥന, തബറുക് വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു.

അഷ്റഫ് സഖാഫി, സാദിഖ് മുസ്ലിയാര്‍, മുനീര്‍ കൊടുവ, എം അബ്ബാസ്, എം ഇബ്രാഹിം, അബ്ദുര്‍ റഹ്മാന്‍ കൊടുവ, സിദ്ദീഖ് യു എ, അലി കോരത്തില, ലത്തീഫ് എ ബി, ഇബ്രാഹിം കടവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Keywords: Kerala, News, Kumbla, Uluvar, Dental Doctor, Dr. Fatimath Rashida felicitated

Post a Comment