Join Whatsapp Group. Join now!

ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി

കാസര്‍കോട് സ്പോര്‍ട്സ് കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി Kerala, News, Kasaragod, Kanhangad, Karate championship, Sports council, President, District level Karate championship conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 12.10.2019) കാസര്‍കോട് സ്പോര്‍ട്സ് കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടത്തി. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു.

അസോസിയേഷന്‍ പ്രസിഡണ്ട് കെ എസ് പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ സി സെബാസ്റ്റ്യന്‍ സ്വാഗതവും അസോസിയേഷന്‍ ട്രഷറര്‍ പി ഭാസ്‌കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സ്പോര്‍ട്്‌സ് കൗണ്‍സില്‍ ഒബ്സോര്‍വര്‍ അനില്‍ ബങ്കളം സംസാരിച്ചു.



സബ്ജൂനിയര്‍ കേഡറ്റ് 16, 17 വിഭാഗങ്ങളിലായി 63 കാറ്റഗറികളില്‍ മത്സരങ്ങള്‍ നടന്നു.

Keywords: Kerala, News, Kasaragod, Kanhangad, Karate championship, Sports council, President, District level Karate championship conducted

Post a Comment