ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി വികസന ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തി. സര്‍ക്കാര്‍ അംഗീകാരം ഇല്ലാത്ത സ്ഥാപനത്തില്‍നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ സാധനം കൊണ്ടുവന്നു പരിശോധന നടത്തി ഗുണനിലവാരം ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ പണം നല്‍കാന്‍ പാടുള്ളു എന്ന നിയമം നിലവിലുള്ളപ്പോള്‍ ഇതൊന്നും ചെയ്യാതെ അനധികൃതമായി ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കുകയാണ് ചെയ്തതെന്നും വികസന ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കണമെന്ന് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് എഴുതിയിട്ടും നടപടിയെടുക്കാത്ത ഭരണ സമിതിക്കെതിരെയും ഉത്തരവാതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നിയമനടപടി വേണമെന്ന് വികസന ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബി എം ഹനീഫ് ബദിയടുക്ക കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് അഴിമതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മെമ്പര്‍മാരുടെ പ്രത്യേക യോഗം വിളിക്കണമെന്നു ബിജെപി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ അഴിമതി കഥകള്‍ പത്രത്തില്‍ വരുന്നത് നാണക്കേട് ഉണ്ടാകുന്നു. പല കാര്യങ്ങളും പത്രങ്ങളില്‍ പുറത്ത് വരുന്നു. ചിലര്‍ നടത്തുന്ന പേക്കൂത്തുകള്‍ മുഴുവന്‍ ജനപതിനിധികള്‍ക്കും നാണക്കേടായി മാറി. ആയത് കൊണ്ട് ഉടന്‍ യോഗം വിളിക്കണമെന്നും ഈ കാര്യം ചര്‍ച്ച ചെയ്യണമെന്നും ബി ജെ പി ജനപ്രതിനിധികള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍.കൃഷ്ണ ഭട്ടിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഡി. ശങ്കര, ബാലകൃഷ്ണ ശെട്ടി, വിശ്വനാഥ പ്രഭു, ജയന്തി, , പ്രേമ കുമാരി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, News, Corruption in Badiyadukka Panchayath