Join Whatsapp Group. Join now!

മഞ്ചേശ്വരത്തിന്റെ സമഗ്ര വികസന രൂപരേഖ സ്ഥാനാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു

മഞ്ചേശ്വരത്തിന്റെ സമഗ്ര വികസന പദ്ധതികളുടെ രൂപരേഖ തയാറാക്കി മൊഗ്രാല്‍ ദേശീയവേദി യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു Kerala, News, Kasaragod, Kumbla, Candidates, Development plan, Comprehensive development plan submitted to the candidates
കുമ്പള: (my.kasargodvartha.com 15.10.2019) മഞ്ചേശ്വരത്തിന്റെ സമഗ്ര വികസന പദ്ധതികളുടെ രൂപരേഖ തയാറാക്കി മൊഗ്രാല്‍ ദേശീയവേദി യു ഡി എഫ്, എല്‍ ഡി എഫ്, ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു.

കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ തലപ്പാടിയില്‍ ബസ് യാത്രക്കാര്‍ക്കായി ബസ്‌സ്റ്റാന്‍ഡ്, ശൗചാലയം, പകുതിവഴിയിലായി കിടക്കുന്ന മഞ്ചേശ്വരം ഹൊസബെട്ടു തുറമുഖ നിര്‍മാണം, കാല്‍നൂറ്റാണ്ട് കാലമായി മുടങ്ങിക്കിടക്കുന്ന മഞ്ചേശ്വരം റെയില്‍വേ മേല്‍പാലം, ബന്തിയോടും മൊഗ്രാലിലും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതും സ്ഥലം മാറ്റപ്പെട്ടതുമായ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, മൊഗ്രാല്‍ മാപ്പിള കലാ പഠന ഗവേഷണ കേന്ദ്രം പുനഃസ്ഥാപിക്കാനാവശ്യമായ നടപടി, താലൂക്ക് ഓഫീസിനായുള്ള സിവില്‍ സ്റ്റേഷന്‍ നിര്‍മാണം ത്വരിതപ്പെടുത്തല്‍, മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളും എഞ്ചിനീയറിംഗ് കോളജ് പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള നടപടി, അവഗണനയുടെ ചൂളംവിളി നേരിടുന്ന മഞ്ചേശ്വരം, ഉപ്പള, കുമ്പള റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ്, അടിസ്ഥാന വികസനം, മാലിന്യ സംസ്‌കരണ സംവിധാനം, പൂര്‍ത്തിയാകാതെയും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതുമായ മൊഗ്രാല്‍ കാടിയംകുളം, ഖുതുബി നഗര്‍, ഗാന്ധിനഗര്‍, റഹ്മത്ത് നഗര്‍ ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണം, തീരദേശ പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം നേരിടാന്‍ ശാസ്ത്രീയമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കല്‍, ആരിക്കാടി കോട്ട, പൊസടിഗുംപെ, കിദൂര്‍ പക്ഷി സങ്കേതം, അനന്തപുരം ക്ഷേത്രം, കുമ്പള മോഡല്‍ ടൂറിസം വില്ലജ്, മഞ്ചേശ്വരം, മൊഗ്രാല്‍ ബീച്ച് തുടങ്ങിയ മണ്ഡലത്തിലെ ടൂറിസം വികസനത്തിനുള്ള പദ്ധതികള്‍, ഉപ്പളയില്‍ പോലീസ് സ്റ്റേഷന്‍, കുമ്പളയില്‍ ബസ്‌സ്റ്റാന്‍ഡും ശൗചാലയവും നിര്‍മിക്കാനാവശ്യമായ നടപടി, ഉറുദു, തുളു അക്കാദമി, യക്ഷഗാന കലാകേന്ദ്രം എന്നിവക്ക് ആവശ്യമായ ഫണ്ടും സ്വന്തമായ കെട്ടിടവും നിര്‍മിക്കല്‍, ഫുട്‌ബോള്‍ ഗ്രാമമായ മൊഗ്രാലിലെ സ്‌കൂള്‍ മൈതാനം മിനി സ്റ്റേഡിയമായി ഉയര്‍ത്തല്‍, മൂന്ന് പതിറ്റാണ്ടുകളായി സൗജന്യ നീന്തല്‍ പരിശീലനം നല്‍കിവരുന്ന എം എസ് മുഹമ്മദ്കുഞ്ഞിക്ക് സര്‍ക്കാര്‍ അര്‍ഹമായ അംഗീകാരം നല്‍കുക, മണ്ഡലത്തിലെ ദേശീയപാതയുടെ തകര്‍ച്ചക്ക് ശാശ്വത പരിഹാരം കാണുക, മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും മാതൃഭാഷ പഠിപ്പിക്കാനുള്ള സാഹചര്യമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ വികസന രൂപരേഖയാണ് ദേശീയവേദി ഭാരവാഹികള്‍ സ്ഥാനാര്‍ഥികളായ എം സി ഖമറുദ്ദീന്‍, ശങ്കര്‍ റൈ മാസ്റ്റര്‍, രവീശ തന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചത്.

Keywords: Kerala, News, Kasaragod, Kumbla, Candidates, Development plan, Comprehensive development plan submitted to the candidates

Post a Comment