Join Whatsapp Group. Join now!

ചെര്‍ക്കളത്തിന്റെ ഓര്‍മക്ക് നിര്‍മിച്ച ക്ലോക്ക് ടവര്‍ ഉദ്ഘാടനം ചെയ്തു

മുസ്ലിം ലീഗ് നേതാവ് ചെര്‍ക്കളം അബ്ദുല്ലയുടെ ഓര്‍മക്കായി ചെങ്കള ശാഖ മുസ്‌ലിം യൂത്ത് ലീഗ് നിര്‍മിച്ച ക്ലോക്ക് ടവര്‍ ഉദ്ഘാടനം ചെയ്തു Kerala, News, Kasaragod, Chengala, Cherkalam Abdulla, Ex minister, Clock tower inaugurated
ചെങ്കള: (my.kasargodvartha.com 06.10.2019) മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുല്ലയുടെ ഓര്‍മക്കായി ചെങ്കള ശാഖ മുസ്‌ലിം യൂത്ത് ലീഗ് നിര്‍മിച്ച ക്ലോക്ക് ടവര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു.

ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് എ എം നിഷാദ് അധ്യക്ഷത വഹിച്ചു. സി മമ്മൂട്ടി എം എല്‍ എ, എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, സി ബി അബ്ദുല്ല ഹാജി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം എം. മുഹമ്മദ്കുഞ്ഞി ഹാജി, ബി എം എ ഖാദര്‍ ഹാജി, ഖാദര്‍ ഹാജി ചെങ്കള, എം എ എച്ച് മഹ്മൂദ് ഹാജി, സി എം സുബൈര്‍ എം എം ഖാദര്‍, അഷ്‌റഫ് എടനീര്‍. ടി ഡി കബീര്‍, ഹാഷിം ബംബ്രാണ, കെ പി മഹ്മൂദ്, സി എം ചെങ്കള, സി ബി മൊയ്തീന്‍ ചെങ്കള, ഖാദര്‍ ബദരിയ, ഹനീഫ്, കോവല്‍ മൊയ്തീന്‍, മുനാഫിര്‍ പീടിക, മൊയ്തീന്‍ കൊവ്വല്‍, എം എം നൗഷാദ്, ജാസിര്‍ ചെങ്കള, ഖാിദ് ഷന്‍, അച്ചു ചെങ്കള തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി എം എ എച്ച് സുനൈഫ് സ്വാഗതവും ട്രഷറര്‍ മഹ്‌റൂഫ് ബദ്രിയ്യ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Chengala, Cherkalam Abdulla, Ex minister, Clock tower inaugurated

Post a Comment