Kerala

Gulf

Chalanam

Obituary

Video News

പ്രേക്ഷക മനസ്സുകളെ ഇളക്കിമറിച്ച കൈമുട്ടിപ്പാട്ട് മത്സരം ശ്രദ്ധേയമായി

ദുബൈ: (my.kasargodvartha.com 08.10.2019) പ്രേക്ഷക മനസ്സുകളെ ഇളക്കിമറിച്ച കൈമുട്ടിപ്പാട്ട് മത്സരം ശ്രദ്ധേയമായി. ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ സര്‍ഗധാര വിംഗ് ദുബൈ കെ എം സി സി ആല്‍ബറാഹ ആസ്ഥാനത്ത് സംഘടിപ്പിച്ച യു എ ഇ തല കൈമുട്ടിപ്പാട്ട് മത്സരമാണ് ആസ്വാദക മനം കവര്‍ന്നത്.

പ്രവാസ ലോകത്തെ പ്രഗല്‍ഭ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ കെ എം സി സി മട്ടന്നൂര്‍ വിജയികളായി. ഗ്രീന്‍സ്റ്റാര്‍ എടയന്നൂര്‍, ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി എന്നിവ രണ്ടാസ്ഥാനം പങ്കിട്ടു.

പ്രശസ്ത കവിയും സാമൂഹ്യ ചിന്തകനുമായ ടി. ഉബൈദിന്റെ 47ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്.

മലബാറിലും പരിസരങ്ങളിലും ഏറെ സ്വീകര്യതയുള്ള കൈമുട്ട് പാട്ട് പ്രവാസ മണ്ണില്‍ അവതരിപ്പിച്ച ഉദുമ മണ്ഡലം കമ്മിറ്റിയുടെ ശ്രമം പരമ്പരാഗത മാപ്പിള കലകളെ ജനകീയമാക്കാന്‍ സഹായകരമാവുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ മഹാകവി ടി ഉബൈദ് സ്മാരക അവാര്‍ഡ് ജേതാവും യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ യഹ്യാ തളങ്കരയെ ആദരിച്ചു.

സ്വാതന്ത്ര്യസമര സേനാനിയും അധ്യാപകനും സാഹിത്യകാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമൊക്കെയായിരുന്നു കാസര്‍കോടിന്റെ സ്വന്തം ഉബൈദ് സാഹിബ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി അഭിപ്രായപ്പെട്ടു.


അന്ന് മുസ്‌ലിം സമുദായത്തില്‍ അടിഞ്ഞുകൂടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തന്റെ തൂലികത്തുമ്പുകൊണ്ട് അദ്ദേഹം ധീരമായി എതിരിട്ടു. പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം പാടില്ലെന്ന് പറഞ്ഞ യാഥാസ്ഥിതികവാദികളോട് കലഹിച്ച് സ്വന്തം മകളെ സ്‌കൂളിലേക്ക് പറഞ്ഞയച്ചായിരുന്നു അദ്ദേഹം വ്യവസ്ഥിതികളോടുള്ള കലഹം നടത്തിയത്.

കൈരളിയിലെ മുഖ്യധാരാ സാഹിത്യകാരന്മാരുടെ ഗണത്തില്‍ വേണ്ടത്ര പരിഗണന നല്‍കാതെ പോയൊരു മഹാമനീഷി. പലരും ഉബൈദ് മാഷിനെ കേവലമൊരു മാപ്പിളപ്പാട്ട് കവി എന്ന രീതിയിലാണ് മലയാളി ആസ്വാദക പൊതുബോധത്തിനു മുന്നില്‍ പരിചയപ്പെടുത്തിയിട്ടുള്ളത്. അതിന് മാറ്റം കുറിക്കാന്‍ ഉബൈദ് സാഹിബിന്റെ ഇടപെടലുകള്‍ പഠന വിധേയമാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഹുസൈനാര്‍ എടച്ചാക്കൈ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡന്റ് ഹനീഫ ചെര്‍ക്കള, ഒ. മൊയ്തു, സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, നിസാം കൊല്ലം, ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മൊട്ടമ്മല്‍, വ്യവസായ പ്രമുഖരായ ടി കെ സി ഖാദര്‍ ഹാജി, അഷ്‌റഫ് ബോസ്, ജില്ലാ ഭാരവാഹികളായ റാഫി പള്ളിപ്പുറം, നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, അബ്ബാസ് കെ പി കളനാട്, യൂസഫ് മുക്കൂട്, ഹസൈനാര്‍ ബീജന്തടുക്ക, അബ്ദുര്‍റഹ്മാന്‍ പടന്ന, സലാം തട്ടാനിച്ചേരി, ഫൈസല്‍ മുഹ്സിന്‍, അഷ്‌റഫ് പാവൂര്‍, സലീം ചേരങ്കൈ, മണ്ഡലം നേതാക്കളായ ഫൈസല്‍ പട്ടേല്‍, ഷബീര്‍ കൈതക്കാട്, നൂറുദ്ദീന്‍ ആറാട്ട്കടവ്, മുനീര്‍ ബന്താട്, ഹാഷിം മഠത്തില്‍, ഷംസീര്‍ അടൂര്‍, മുഹമ്മദ്കുഞ്ഞി ചെമ്പരിക്ക, അസ്ലം പാക്യാര, ഖാലിദ് മല്ലം, അഷ്‌റഫ് പള്ളങ്കോട്, ആരിഫ് ചെരുമ്പ, മുനീര്‍ പള്ളിപ്പുറം, റൗഫ് കെ ജി എന്‍, പഞ്ചായത്ത് നേതാക്കളായ റഫീഖ് മാങ്ങാട്, അസീസ് കമലിയ, ഹാരിസ് ബ്രദേഴ്സ്, സത്താര്‍ നാരമ്പാടി, അഷ്‌കര്‍ ചൂരി, സിദ്ദീഖ് അടൂര്‍, ബഷീര്‍ പെരുമ്പള, ഫൈസല്‍ തെക്കുപുറം, ശാക്കിര്‍ കല്ലിങ്കല്‍, സമീര്‍ പരപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍ സ്വാഗതവും ട്രഷറര്‍ സി എ ബഷീര്‍ പള്ളിക്കര നന്ദിയും പറഞ്ഞു.

Keywords: Gulf, News, Dubai, KMCC, T. Ubaid, Death anniversary, Mappilappattu, Clapping Song competition conducted

Web Desk Hub

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Kasargodvartha
kasargodvartha android application

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive