മഞ്ചേശ്വരം: (my.kasargodvartha.com 13.10.2019) ഇടതു-വലതുമുന്നണികള്‍ മഞ്ചേശ്വരത്ത് നല്‍കിയത് ഇടുങ്ങിയ ദേശീയപാതകളും കുണ്ടും കുഴിയും നിറഞ്ഞ ഗ്രാമീണ റോഡുകളും മാത്രമെന്ന് മുന്‍ എംപിയും ബിജെപി നേതാവുമായ എപി അബ്ദുല്ല കുട്ടി പറഞ്ഞു. വോര്‍ക്കാടിയിലെ ബക്രബൈലില്‍ നടന്ന രവീശ തന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി വികസനത്തെ അഭിനന്ദിച്ചതിന്റെ പേരില്‍ തന്നെ പാര്‍ട്ടി യില്‍ നിന്ന് പുറത്താക്കിയവരാണ് പിന്നോക്കം നില്‍ക്കുന്ന മഞ്ചേശ്വരത്ത് വികസനം നടപ്പാക്കി യെന്ന് ജനങ്ങളെ തെറ്റുദ്ധരിപ്പിച്ച് വോട്ട് തേടുന്നത്, ബിജെപിക്ക് ഒരവസരം നല്‍കിയാല്‍ മഞ്ചേശ്വരത്തിന്റെ മുഖച്ഛായതന്നെ മാറുമെന്നും, ഇപ്പോള്‍ കേരളത്തില്‍ പിണറായി വിജയന്‍ നടത്തിക്കൊണ്ടിരിക്കുന്നത് ജനദ്രോഹ മാത്രമല്ല ദൈവ ദ്രോഹവും കൂടിയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പല സാമൂഹ്യ മാധ്യമങ്ങളില്‍ ബിജെപി ന്യുനപക്ഷങ്ങളോട് വിദ്വേഷം പുലര്‍ത്തുന്നുവെന്നും, വര്‍ഗീയത വളര്‍ത്തുന്നുവെന്നും നിരവധി വാസ്തവ വിരുദ്ധമായ സന്ദേശങ്ങളാണ് പല ഇടങ്ങളിലും പടര്‍ന്നുകൊണ്ടിരിക്കുന്നത്, ഇത് തികച്ചും കള്ള പ്രചരണങ്ങളാണ്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളുടെ ഭരണ മികവ്, ബിജെപിയിലുള്ള 32 ക്രിസ്ത്യന്‍ എംഎല്‍മാരുടെ സാന്നിധ്യം തന്നെ ഇതിനു മറുപടികളാണെന്നും എപി അബ്ദുല്ല കുട്ടി പറഞ്ഞു.
മുസ്ലിങ്ങളെയും , ന്യുനപക്ഷണങ്ങളെയും ബിജെപിയില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നത് വെറും വ്യാമോഹം മാത്രമാണെന്നും അത് ഇനി വിലപ്പോകില്ല എന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ചേറ്റുര്‍ ബാലക്യഷ്ണന്‍, സംസ്ഥാന സമിതിയംഗം അഡ്വ.വി.ബാലക്യഷ്ണ ഷെട്ടി, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് വിജയന്‍ വട്ടിപ്പുറം, മണ്ഡലം വൈസ് പ്രസിഡണ്ട് ദുമപ്പ ഷെട്ടി, ജനറല്‍ സെക്രട്ടറിമാരായ ഹരീഷ് നാരം പാടി, മനുലാല്‍ മേലത്ത്, പ്രഭുജിത്ത്, പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരഷെട്ടി, ഗോപാല ഷെട്ടി അരിബയലു, വിദ്യാനന്ദ, യു.സദാശിവ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Kerala, News, AP Abdullakutty, Manjeswar, by election, ap abdullakutty's statement from manjeswara