കാസര്‍കോട്: (my.kasargodvartha.com 08.10.2019) അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള 50ഓളം സാംസ്‌കാരിക നായകര്‍ക്കെതിരായ നിയമനടപടി ദൗര്‍ഭാഗ്യകരവും ഫാസിസത്തിലേക്കും ഏകാധിപത്യത്തിലേക്കുമുള്ള ചുവടുവെപ്പാണെന്നും ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എ കെ എസ് ടി യു) ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കിയിരിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് തുരങ്കം വെക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. എതിരാളികളെ ഏത് ഹീനവൃത്തിയിലൂടേയും ഇല്ലായ്മ ചെയ്യുക എന്ന ഫാസിസത്തിന്റെ മുറയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇത് രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാണെന്ന് യോഗം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് കെ വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ പത്മനാഭന്‍, ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍ കരിച്ചേരി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വിനയന്‍ കല്ലത്ത്, അജയകുമാര്‍ ടി എ, ജില്ലാ നേതാക്കളായ രാജീവന്‍ എം ടി, സജയന്‍ എ, ജയന്‍ നീലേശ്വരം, രാജേഷ് ഓള്‍നടിയന്‍, താജുദ്ദീന്‍ കെ, ഷെരീഫ് കുരിക്കള്‍, അനിത കെ, ഹേമമാലിനി വി എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, Kasaragod, AKSTU, cultural leaders, case, AKSTU District Committee meeting conducted