Join Whatsapp Group. Join now!

ഉദുമയിലെ വിവാദ സി പി എം ബസ്സ്റ്റാന്‍ഡ്: കലക്ടറുടെ നടപടി കോടതിയലക്ഷ്യമെന്ന് യൂത്ത് ലീഗ്

റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന ഉദുമയിലെ സി പി എം ബസ്സ്റ്റാന്‍ഡ് ഒരുമാസത്തിനകം പൊളിച്ചുമാറ്റാനുള്ള കോടതി ഉത്തരവ് Kerala, News, Kasaragod, Udma, CPM, Bus stand, Youth league, controversy, Youth League agints District collector
1 min read
ഉദുമ: (my.kasargodvartha.com 27.09.2019) റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന ഉദുമയിലെ സി പി എം ബസ്സ്റ്റാന്‍ഡ് ഒരുമാസത്തിനകം പൊളിച്ചുമാറ്റാനുള്ള കോടതി ഉത്തരവ് നിലനില്‍ക്കെ അതിന് തയാറാകാതെ ഹൈകോടതിയെ ധിക്കരിച്ച ജില്ലാ കലക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.

സ്റ്റേറ്റ് അറ്റോണിയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കോടതി വിധി മരവിപ്പിച്ച കലക്ടറുടെ നടപടി കോടതിയലക്ഷ്യമെന്നും യൂത്ത് ലീഗ് കൂട്ടിച്ചേര്‍ത്തു.

ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാനുള്ള വ്യക്തമായ കോടതി ഉത്തരവ് നിലനില്‍ക്കെ കോടതിയുടെ പരിഗണനയില്‍പോലും വരാത്ത റിവ്യൂ ഹരജിയുടെ പേരില്‍ കോടതി വിധി മരവിപ്പിച്ച ജില്ലാ കലക്ടറുടെ നിലപാട് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്.

ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാനുള്ള കോടതി വിധി സ്റ്റേ ചെയ്തിട്ടില്ല. സ്റ്റേറ്റ് അറ്റോണിയുടെ കത്തിനെയാണ് സ്റ്റേ എന്ന നിലയില്‍ കലക്ടറും ഡിവൈഎഫ്ഐയും പ്രചരിപ്പിക്കുന്നത്.

കോടതി ഉത്തരവ് നടപ്പിലാക്കാതെ ഡിവൈഎഫ്ഐയോടൊപ്പം ചേര്‍ന്ന് കലക്ടര്‍ നടത്തിയ സ്റ്റേ നാടകം കോടതിയില്‍ ചോദ്യം ചെയ്യും. ഉദുമയില്‍ അപകടം വിതക്കുന്ന ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാനുള്ള നിയമ പോരാട്ടം തുടരുമെന്നും യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു.

Keywords: Kerala, News, Kasaragod, Udma, CPM, Bus stand, Youth league, controversy, Youth League agints District collector

You may like these posts

Post a Comment