Join Whatsapp Group. Join now!

കരുത്തറിയിച്ച് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കമ്പവലി മത്സരം; പീപ്പിള്‍സ് കോളജ് ജേതാക്കള്‍

കരുത്തന്മാര്‍ തമ്മിലുള്ള വടംവലി മത്സരത്തില്‍ മുന്നാട് പീപ്പിള്‍സ് കോളജ് ചാമ്പ്യന്മാരായി. News, Kerala,Kasaragod, Inauguration, Tug of war, Chairperson, District collector,
കാസര്‍കോട്:(my.kasargodvartha.com 22/09/2019) കരുത്തന്മാര്‍ തമ്മിലുള്ള വടംവലി മത്സരത്തില്‍ മുന്നാട് പീപ്പിള്‍സ് കോളജ് ചാമ്പ്യന്മാരായി. ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കാസര്‍കോട് തിയേറ്ററിക്‌സ് സൊസൈറ്റിയുമായി സഹകരിച്ച് താളിപ്പടുപ്പ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മത്സരത്തിലാണ് കാസര്‍കോട് പോലീസിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി പീപ്പിള്‍സ് കോളജ് ജേതാക്കളായത്.

News, Kerala,Kasaragod, Inauguration, Tug of war, Chairperson, District collector, Tug of war competition: Peoples College champions

കാസര്‍കോട് ഗവ. കോളജ് ടീമും അമ്പലത്തറ ഗവ. ഹയര്‍സെക്കന്‍ഡറി ടീമും മത്സരിക്കാന്‍ ഉണ്ടായിരുന്നു. ദേശീയ താരങ്ങളായ രാഹുല്‍, മിഥുന്‍, ലിന്റോ, വിഷ്ണു, കൃപേഷ് എന്നിവര്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിക്കാനിറങ്ങി.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു എന്നിവര്‍ വടം വലിച്ച് മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്പവലി അസോസിയേഷന്‍ പ്രസിഡണ്ട് അനി ബങ്കള അധ്യക്ഷത വഹിച്ചു. ടി എ ഷാഫി സ്വാഗതവും ടി വി ഗംഗാധരന്‍ നന്ദിയും പറഞ്ഞു. ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍, ജി ബി വത്സന്‍, സുബിന്‍ജോസ്, ഉമേശ് സാലിയന്‍, എം കെ രാധാകൃഷ്ണന്‍, കെ എസ് ഗോപാലകൃഷ്ണന്‍, സണ്ണി അഗസ്റ്റിന്‍, കെ പി എസ് വിദ്യാനഗര്‍, ബാലകൃഷ്ണന്‍, കെ എം ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala,Kasaragod, Inauguration, Tug of war, Chairperson, District collector, Tug of war competition: Peoples College champions

Post a Comment