Join Whatsapp Group. Join now!

ഉബൈദ് പുരസ്‌കാരം നേടിയ യഹ്‌യ തളങ്കരക്ക് ദുബൈ കെ എം സി സിയുടെ ആദരം

മഹാകവി ടി ഉബൈദ് പുരസ്‌കാരം ലഭിച്ചതിനുശേഷം ദുബൈയിലെത്തിയ യഹ്‌യ തളങ്കരയെ Gulf, News, Dubai, kmcc, Municipal committee, kasaragod, Ubaid award winner, Yahya Thalangara felicitated by Dubai KMCC
ദുബൈ: (my.kasargodvartha.com 11.09.2019) മഹാകവി ടി ഉബൈദ് പുരസ്‌കാരം ലഭിച്ചതിനുശേഷം ദുബൈയിലെത്തിയ യഹ്‌യ തളങ്കരയെ ദുബൈ കെ എം സി സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു.

ബിസിനസ് തിരക്കുകള്‍ക്കിടയിലും കെ എം സി സിയെയും മുസ്‌ലിംലീഗിനെയും നെഞ്ചേറ്റുന്ന അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അഭിപ്രായപ്പെട്ടു.

മുസ്‌ലിംലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡന്റും കാസര്‍കോട് നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. വി എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ഫൈസല്‍ മുഹ്സിന്‍ അധ്യക്ഷത വഹിച്ചു.

ദുബൈ കെ എം സി സി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം, ദുബൈ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്നിപ്പാടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, സലീം ചേരങ്കൈ, ഖലീല്‍ പതിക്കുന്നില്‍, പി ഡി നൂറുദ്ദീന്‍, സത്താര്‍ ആലംപാടി, സിദ്ദീഖ് ചൗക്കി, സുബൈര്‍ അബ്ദുല്ല, സഫ്വാന്‍ അണങ്കൂര്‍, സുഹൈല്‍ കോപ്പ, ഗഫൂര്‍ പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ഖാസിയാറകം പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.

Keywords: Gulf, News, Dubai, kmcc, Municipal committee, kasaragod, Ubaid award winner, Yahya Thalangara felicitated by Dubai KMCC

Post a Comment