Join Whatsapp Group. Join now!

കാസര്‍കോട് ഉപജില്ലാ ശാസ്ത്രോത്സവം നെല്ലിക്കുന്ന് എ യു എ യു പി സ്‌കൂളില്‍; സംഘാടക സമിതിയായി

നെല്ലിക്കുന്ന് എ യു എ യു പി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് Kerala, News, Science Fest, Nellikkunnu, MLA, Sub District Science Fest in Nellikkunnu AUAUP School
കാസര്‍കോട്: (my.kasargodvartha.com 13.09.2019) നെല്ലിക്കുന്ന് എ യു എ യു പി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍ എം സുബൈര്‍ അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിസ്‌രിയ ഹമീദ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണാഡ് മോണ്ടിസോറി, ജി വി എച്ച് എസ് പ്രിന്‍സിപ്പല്‍ പ്രസീത, ഒ എസ് എ പ്രസിഡന്റ് അബ്ബാസ് ബീഗം, എച്ച് എം ഫോറം കണ്‍വീനര്‍ മധു മാസ്റ്റര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമു മുനീര്‍, വെല്‍ഫെയര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ഷിയാബ്, കൗണ്‍സിലര്‍മാരായ ഹാജിറ, സിയാന ഹനീഫ്, റാഷിദ് പൂരണം എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ മുഹമ്മദ്കുട്ടി സ്വാഗതവും കെ ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.

വിവിധ സബ്കമ്മിറ്റി ചെയര്‍മാന്മാരായി ഹനീഫ് നെല്ലിക്കുന്ന് (ഫിനാന്‍സ്), ഖമറുദ്ദീന്‍ തായല്‍ (ഭക്ഷണം), സുബൈര്‍ പടുപ്പില്‍ (അക്കമഡേഷന്‍), അബ്ബാസ് ബീഗം (സ്വീകരണം), ഖാദര്‍ ബല്‍ക്കാട് (ട്രോഫി), എസ് കെ മുസമ്മില്‍ (നിയമപാലനം), ജമാല്‍ (സ്റ്റേജ് ആന്‍ഡ് പന്തല്‍), ഹാജിറ (വെല്‍ഫെയര്‍), റിഷാന (ഗ്രീന്‍ പ്രോട്ടോകോള്‍), എസ് ശ്രീജ് (രജിസ്‌ട്രേഷന്‍), ടി എ ഷാഫി (പബ്ലിസിറ്റി), സിയാന ഹനീഫ് (പ്രോഗ്രാം) എന്നിവരെ തെരഞ്ഞെടുത്തു.

Keywords: Kerala, News, Science Fest, Nellikkunnu, MLA, Sub District Science Fest in Nellikkunnu AUAUP School

Post a Comment