Join Whatsapp Group. Join now!

നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനിയെ അനുമോദിച്ചു

നീറ്റ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച് കര്‍ണാടകയിലെ സുള്ള്യ വെങ്കട്ടരമണ മെഡിക്കല്‍ കോളജില്‍ Kerala, News, Student felicitated
മൊഗ്രാല്‍: (my.kasargodvartha.com 04.09.2019) നീറ്റ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച് കര്‍ണാടകയിലെ സുള്ള്യ വെങ്കട്ടരമണ മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ എം ബി ബി എസിന് പ്രവേശനം നേടിയ ഫാത്തിമത്ത് സിയാനയെ മൊഗ്രാല്‍ എം എസ് എഫ് ഉപഹാരം നല്‍കി അനുമോദിച്ചു. മൊഗ്രാല്‍ ലീഗ് ഓഫീസിന് സമീപത്തെ എന്‍ അബ്ദുല്‍ഖാദറിന്റെ മകളാണ് സിയാന.

എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ഉപഹാരം സമ്മാനിച്ചു. മഞ്ചേശ്വരം മണ്ഡലം മുസ്‌ലിംലീഗ് ട്രഷറര്‍ അഷ്റഫ് കര്‍ള, കുമ്പള പഞ്ചായത്ത് മുസ്‌ലിംലീഗ് ട്രഷറര്‍ ടി എം സുഹൈബ്, മൊഗ്രാല്‍ മേഖല യൂത്ത് ലീഗ് പ്രസിഡണ്ട് നിയാസ് മൊഗ്രാല്‍, മൊഗ്രാല്‍-ദുബൈ ഗ്രീന്‍ സ്റ്റാര്‍ പ്രസിഡണ്ട് എം ജി റഹ്മാന്‍, 18ാം വാര്‍ഡ് യൂത്ത് ലീഗ് സെക്രട്ടറി നൗഫല്‍ കൂള്‍ഫോം, വൈസ് പ്രസിഡണ്ട് ഹാരിസ് കെ ടി, ജോയിന്റ് സെക്രട്ടറി നൂഹ് കെ കെ, എക്‌സിക്യൂട്ടീവ് മെമ്പര്‍ ശമീര്‍ റോവര്‍സ്, അമീന്‍ യു എം, കുഞ്ഞഹ്മദ് ഗോവ, യൂനുസ് മൊഗ്രാല്‍, ഹസൈന്‍ മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, News, Student felicitated, kasargod, neet exam

Post a Comment