Join Whatsapp Group. Join now!

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ്: കിരീടത്തില്‍ മുത്തമിട്ട് കാസര്‍കോട് ഡിവിഷന്‍

എസ് എസ് എഫ് കാസര്‍കോട് ജില്ലാ 26ാം സാഹിത്യോത്സവ് സമാപിച്ചു Kerala, News, trikaripur, sahithyolsav, SSF, Kumbla, Uppala, winners,
കാസര്‍കോട്: (my.kasargodvartha.com 09.09.2019) എസ് എസ് എഫ് കാസര്‍കോട് ജില്ലാ 26ാം സാഹിത്യോത്സവ് സമാപിച്ചു. തൃക്കരിപ്പൂര്‍ അല്‍ മുജമ്മഅ് ക്യാമ്പസില്‍ രണ്ട് ദിനങ്ങളിലായി നടന്ന മത്സരത്തില്‍ 570 പോയിന്റ് നേടി കാസര്‍കോട് ഡിവിഷന്‍ ചാമ്പ്യന്മാരായി. ഒമ്പത് ഡിവിഷനുകളില്‍നിന്നായി 1500ലധികം പ്രതിഭകള്‍ മാറ്റുരച്ച സാഹിത്യോത്സവില്‍ കുമ്പള, ഉപ്പള ഡിവിഷനുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

കാമ്പസ് വിഭാഗത്തില്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കി. ഗവ. കോളജ് കാസര്‍കോട്, ക്രിയിറ്റീവ് കോളജ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഉപ്പള ഡിവിഷനിലെ അബ്ദുല്‍ സയ്യിദ് ശിബ്‌ലി കലാപ്രതിഭയും കാസര്‍കോട് ഡിവിഷനിലെ ഹസ്സന്‍ സര്‍ഗപ്രതിഭയുമായി. കാമ്പസ് വിഭാഗത്തില്‍ ഗവ. കോളജിലെ മുഹമ്മദ് സാദിഖ് കലാപ്രതിഭയും ഇ കെ എന്‍ എം ജി കോളേജിലെ അജ്‌ലബ് എം ടി സര്‍ഗപ്രതിഭയുമായി.

സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ല ഖാസിയുമായ ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. എന്‍ ജഅ്ഫര്‍ സ്വാദിഖ് ആവളം അനുമോദന പ്രഭാഷണം നടത്തി.

സയ്യിദ് ത്വയ്യിബുല്‍ ബുഖാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എന്‍ പി അസ്ഹര്‍, പി ബി ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ്കുഞ്ഞി അമാനി, ജാബിര്‍ സഖാഫി, ഡോ. അമീന്‍ ഹസ്സന്‍ സഖാഫി, ഹുസൈന്‍ ഹാജി, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സലാം സഖാഫി പാടലുക്കം, നൗഷാദ് മാസ്റ്റര്‍, എം ടി പി അബ്ദുര്‍ റഹ്മാന്‍ ഹാജി, നാസര്‍ അമാനി, എം ടി പി ഇസ്മായില്‍ സഅദി, എ ബി അബ്ദുല്ല മാസ്റ്റര്‍, സിദ്ദീഖ് പൂത്തപ്പലം , ശിഹാബ് പാണത്തൂര്‍ എന്നിവര്‍ സംസാരിച്ചു.

സയ്യിദ് സൈഫുല്ല തങ്ങള്‍ അത്തൂട്ടി, അബ്ദുല്‍ജലീല്‍ സഖാഫി, പള്ളങ്കോട് അബ്ദുല്‍ഖാദര്‍ മദനി എന്നിവര്‍

ട്രോഫി വിതരണം നടത്തി. ശകീര്‍ എം ടി പി സ്വാഗതവും റഈസ് മുഈനി നന്ദിയും പറഞ്ഞു.

അടുത്ത വര്‍ഷം മുള്ളേരിയ ഡിവിഷന്‍ സാഹിത്യോത്സവിന് ആതിഥ്യമരുളും.

Keywords: Kerala, News, trikaripur, sahithyolsav, SSF, Kumbla, Uppala, winners, 

Post a Comment