Join Whatsapp Group. Join now!

എസ് ഡി പി ഐ ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി

പാര്‍ട്ടിയില്‍നിന്ന് പോകാന്‍ യോഗ്യതയുള്ളവനാണ് പാരിതോഷികങ്ങളില്‍ വീഴുന്നവനെന്നും നമ്മുടെ ദൗത്യം Kerala, News, SDPI, Udma, convention, SDPI Udma zone convention conducted
മേല്‍പറമ്പ്: (my.kasargodvartha.com 21.09.2019) പാര്‍ട്ടിയില്‍നിന്ന് പോകാന്‍ യോഗ്യതയുള്ളവനാണ് പാരിതോഷികങ്ങളില്‍ വീഴുന്നവനെന്നും നമ്മുടെ ദൗത്യം അടിസ്ഥാന വിഭാഗങ്ങളുടെ സമ്പൂര്‍ണ ശാക്തീകരണമാണെന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം പറഞ്ഞു. എസ് ഡി പി ഐ ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ പൗരന്മാരെ സംശയത്തില്‍ കാണുകയാണ്. കുത്തഴിഞ്ഞ സാമ്പത്തിക നയത്താല്‍ ജനം പൊറുതിമുട്ടിയിരിക്കയാണെന്നും ഇതിനെതിരെ ഈ മാസം 27 ന് കേന്ദ്ര ഓഫീസുകളിലേക്ക് ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുനീര്‍ കടവത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റായി മൂസ ഉദുമയെ തെരഞ്ഞെടുത്തു. ഖാദര്‍ അറഫ, അഷ്റഫ് കോളിയടുക്കം, സാജിദ് മുക്കുന്നോത്ത് എന്നിവര്‍ സംസാരിച്ചു.

പുതുതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്ക് എന്‍ യു അബ്ദുല്‍സലാം, ഖാദര്‍ അറഫ, മനാസ് പാലിച്ചിയടുക്കം, ഷഫീഖ് മവ്വല്‍, കുഞ്ഞാമു എന്നിവര്‍ മെമ്പര്‍ഷിപ് നല്‍കി. ഹസൈനാര്‍ ഉദുമ സ്വാഗതവും മൂസ നന്ദിയും പറഞ്ഞു.


Keywords: Kerala, News, SDPI, Udma, convention, SDPI Udma zone convention conducted

Post a Comment