കാസര്‍കോട്: (www.kasargodvartha.com 08.09.2019) മണല്‍ ഓഡിറ്റിംഗിന്റെ പേരില്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവില്‍ വന്ന മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കണമെന്ന് നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. നിലവില്‍ നദികളില്‍ മണല്‍ അടിഞ്ഞു കൂടി മഹാപ്രളയങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴും ഓഡിറ്റിംഗ് നടത്താതെ ജില്ലാ ഭരണകൂടം മണല്‍ മാഫിയയുമായി ഒത്തുകളിക്കുകയാണെന്നും മണല്‍ ലഭ്യമല്ലാത്തതിനാല്‍ നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലായെന്നും യോഗം കുറ്റപ്പെടുത്തി.
പ്രസിഡണ്ട് സി.എ.ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എസ്. ടി. യു ജില്ലാ സെക്രട്ടറി ശരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുന്നതിനും ക്ഷേമനിധിയിലെ തൊഴിലാളികളുടെ അംഗത്വം വര്‍ധിപ്പിക്കുന്നതിനും പരിപാടികള്‍ ആസൂത്രണം ചെയ്തു.
സംസ്ഥാന വൈ. പ്രസിഡണ്ട് പി.ഐ.എ.ലത്തീഫ്, എം.കെ.ഇബ്രാഹിം പൊവ്വല്‍, അബ്ദുറഹ്മാന്‍ കടമ്പള, യൂസഫ് പാച്ചാണി, ഹസ്സന്‍ കുഞ്ഞി പാത്തൂര്‍, എ.എച്ച്.മുഹമ്മദ് ആദൂര്‍, ശിഹാബ് റഹ്മാനിയ നഗര്‍, സൈനുദ്ധീന്‍ തുരുത്തി, ഫുളൈല്‍ കെ.മണിയനൊടി, ശാഫി പളളത്തടുക്ക, സി.എ.ഹനീഫ ചെങ്കള, ബി.കെ.ഹംസ ആലൂര്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )പ്രസിഡണ്ട് സി.എ.ഇബ്രാഹിം എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. എസ്. ടി. യു ജില്ലാ സെക്രട്ടറി ശരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുന്നതിനും ക്ഷേമനിധിയിലെ തൊഴിലാളികളുടെ അംഗത്വം വര്‍ധിപ്പിക്കുന്നതിനും പരിപാടികള്‍ ആസൂത്രണം ചെയ്തു.
സംസ്ഥാന വൈ. പ്രസിഡണ്ട് പി.ഐ.എ.ലത്തീഫ്, എം.കെ.ഇബ്രാഹിം പൊവ്വല്‍, അബ്ദുറഹ്മാന്‍ കടമ്പള, യൂസഫ് പാച്ചാണി, ഹസ്സന്‍ കുഞ്ഞി പാത്തൂര്‍, എ.എച്ച്.മുഹമ്മദ് ആദൂര്‍, ശിഹാബ് റഹ്മാനിയ നഗര്‍, സൈനുദ്ധീന്‍ തുരുത്തി, ഫുളൈല്‍ കെ.മണിയനൊടി, ശാഫി പളളത്തടുക്ക, സി.എ.ഹനീഫ ചെങ്കള, ബി.കെ.ഹംസ ആലൂര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, Sand ware ban Should be withdrawn; STU < !- START disable copy paste -->