ഷാര്‍ജ: (my.kasargodvartha.com 11.09.2019) യു എ ഇയുടെ സാംസ്‌കാരിക തലസ്ഥാന നഗരിയായ ഷാര്‍ജയുടെ വ്യാപാര കേന്ദ്രമായി നിലകൊള്ളുന്ന റോളാമാളിലെ കായിക പ്രതിഭകളെ അണിനിരത്തി ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ഷാര്‍ജയില്‍ വെച്ച് നടക്കുന്ന മൂന്നാമത് റോളാമാള്‍ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. മുന്‍ ദേശീയ ഫുട്ബോള്‍ താരവും നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ താരവുമായ മുഹമ്മദ് റാഫി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.
റോളാമാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഹമ്മദ് റാഫിയില്‍ നിന്നും എ എസ് എം ഗ്രൂപ്പ് ചെയര്‍മാന്‍ മഷ്ഹൂദ് സിറ്റിസണ്‍ നഗര്‍ ലോഗോ ഏറ്റുവാങ്ങി. ചടങ്ങില്‍ റോളാമാളിലെ ബിസിനസ് സംരംഭകരായ അസ്ലം തായല്‍ നെല്ലിക്കുന്ന്, ജിന്ന മാണിക്കോത്ത്, ഫൈസല്‍ കോളിയാട്,
അറഫാത്ത് ടാസ്, ഫഹദ് ചിത്താരി, ഫൈസല്‍ അഷ്ഫാഖ്, ലത്വീഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Rolla Mall Premier league; Logo released
< !- START disable copy paste -->