കാസര്‍കോട്: (my.kasargodvartha.com 05.09.2019) വിദ്യാഭ്യാസ മേഖലയില്‍ ഹയര്‍സെക്കന്‍ഡറിയെ തകര്‍ക്കുന്ന നടപടികള്‍ക്കെതിരെയും ജനങ്ങളുടെ എതിര്‍പ്പും ഹൈകോടതി സ്റ്റേയും ഉണ്ടായിട്ടും ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ധൃതിപിടിച്ചുള്ള നീക്കത്തിനെതിരെയും എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ എച്ച് എസ് ടി എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന പ്രതിഷേധം നടത്തി. അധ്യാപക ദിനത്തില്‍ വൈകുന്നേരം നാലുമണിക്ക് കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സായാഹ്ന പ്രതിഷേത്തില്‍ ജില്ലയിലെ 60ഓളം ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പങ്കെടുത്തു.
ചിത്രകല അധ്യാപകരായ കെ പി വിജയകുമാരന്‍ (ചട്ടഞ്ചാല്‍ സ്‌കൂള്‍), എം ജി ഹരീഷ്ചന്ദ്ര (ചന്ദ്രഗിരി സ്‌കൂള്‍) എന്നിവരുടെ സഹകരണത്തോടെ അധ്യാപകര്‍ ക്യാന്‍വാസില്‍ പ്രതിഷേധം രേഖപ്പെടുത്തി. എ എച്ച് എസ് ടി എ മുന്‍ സ്റ്റേറ്റ് സെക്രട്ടറി പി രതീഷ്‌കുമാര്‍ (ചട്ടഞ്ചാല്‍ എച്ച് എസ് എസ്) പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എ എച്ച് എസ് ടി എ ജില്ലാ പ്രസിഡന്റ് വി പി പ്രിന്‍സ് മോന്‍ അധ്യക്ഷത വഹിച്ചു.
എ എച്ച് എസ് ടി എ സ്റ്റേറ്റ് സെക്രട്ടറി ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി എന്‍ പ്രസാദ് സ്വാഗതവും ട്രഷറര്‍ കെ പ്രവീണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, khader committee report, Protest meet conducted by teachers