Join Whatsapp Group. Join now!

'സമാധാനത്തിന്റെ യാത്ര': ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ശാസ്ത്ര ലോകത്തിനപ്പുറത്തേക്കുള്ള വഴികാട്ടികളാണ് ചിത്രകാരന്മാരെന്ന് കേരള ലളിതകലാ അക്കാദമി അംഗം രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ പറഞ്ഞു Kerala, News, Kasaragod, Bekal, Lions club, Painting Competition conducted
കാഞ്ഞങ്ങാട്: (my.kasargodvartha.com 23.09.2019) ശാസ്ത്ര ലോകത്തിനപ്പുറത്തേക്കുള്ള വഴികാട്ടികളാണ് ചിത്രകാരന്മാരെന്ന് കേരള ലളിതകലാ അക്കാദമി അംഗം രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ പറഞ്ഞു. സമാധാന യാത്ര എന്ന സന്ദേശത്തില്‍ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് സംഘടിപ്പിച്ച ചിത്രരചനാ മത്സരം കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രകലയും ശില്‍പകലയും ചരിത്രം പറയുന്നവയാണ്. അത് കേള്‍ക്കാന്‍ കഴിയുന്നവരാണ് ക്രിയാത്മക ബോധമുള്ളവര്‍. ലോകത്ത് വിപ്ലവാത്മകമായ പല പരിവര്‍ത്തനങ്ങള്‍ക്കും വികസന പ്രക്രിയകള്‍ക്കും ചിത്രങ്ങള്‍ കാരണമായിട്ടുണ്ട്.

കേരളത്തിലെ പൊതുജനങ്ങളുടെ ആസ്വാദന നിലവാരം ഉയര്‍ത്തുന്നതിന് കേരള ലളിതകലാ അക്കാദമി 'ആര്‍ട്ട് അറ്റ് ഹോം' പദ്ധതി നടപ്പിലാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള അമ്പതോളം ചിത്രകാരന്മാരായ വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.

ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് അന്‍വര്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. എം ബി ഹനീഫ്, സുകുമാരന്‍ പൂച്ചക്കാട്, സിസ്റ്റര്‍ റോസമ്മ, ഗോവിന്ദന്‍ നമ്പൂതിരി, പി എം അബ്ദുല്‍ നാസര്‍, ഷൗക്കത്തലി എം, മുഹാജിര്‍ പൂച്ചക്കാട്, അഷ്‌റഫ് കൊളവയല്‍, അബൂബക്കര്‍ ഖാജ തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ബഷീര്‍ കുശാല്‍ സ്വാഗതവും സെക്രട്ടറി ഹാറൂണ്‍ ചിത്താരി നന്ദിയും പറഞ്ഞു.

Keywords: Kerala, News, Kasaragod, Bekal, Lions club, Painting Competition conducted

Post a Comment