Join Whatsapp Group. Join now!

ഹോസ്ദുര്‍ഗ് ഉപജില്ലാ വാര്‍ത്താ വായനാ മത്സരം; സാന്ത്വനക്കും അശ്വിനി അശോകിനും ഒന്നാംസ്ഥാനം

ഹോസ്ദുര്‍ഗ് ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ വാര്‍ത്താ വായനാ മത്സരം സംഘടിപ്പിച്ചു Kerala, News, Kanhangad, Nileshwar, Social science club, reading, News reading competition conducted
നീലേശ്വരം: (my.kasargodvartha.com 23.09.2019) ഹോസ്ദുര്‍ഗ് ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ വാര്‍ത്താ വായനാ മത്സരം സംഘടിപ്പിച്ചു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജി കെ സാന്ത്വന ഒന്നാം സ്ഥാനവും ലിറ്റില്‍ ഫ്ളവര്‍ ജി എച്ച് എസ് എസിലെ അമേയ എം നമ്പ്യാര്‍ രണ്ടാം സ്ഥാനവും നേടി.

ഹയര്‍സെന്‍ഡറി വിഭാഗത്തില്‍ കോടോത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അശ്വിനി അശോക് ഒന്നാം സ്ഥാനവും ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍ വി വിനയ രണ്ടാം സ്ഥാനവും നേടി.

മത്സരം ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് പടന്നക്കാട് ജി എല്‍ പി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ബാബുരാജ് സമ്മാനം നല്‍കി.

ക്ലബ് ഉപജില്ലാ സെക്രട്ടറി പി എസ് അനില്‍കുമാര്‍ സംസാരിച്ചു.


Keywords: Kerala, News, Kanhangad, Nileshwar, Social science club, reading, News reading competition conducted

Post a Comment