മൊഗ്രാല്‍: (my.kasargodvartha.com 24.09.2019) അനിശ്ചിതത്വം തുടരുന്ന കൊപ്പളം അണ്ടര്‍ പാസേജ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടെ നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയുമായി ചര്‍ച്ച നടത്തി.
കാര്യങ്ങള്‍ നാട്ടുകാരോട് ചോദിച്ചറിഞ്ഞ എം പി ഇതേ വിഷയവുമായി ബന്ധപ്പെട്ട് റെയില്‍വേ ഡിവിഷണല്‍ മാനേജരുമായി സംസാരിക്കാന്‍ പാലക്കാട്ടേക്ക് തിരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറുമായി സംസാരിക്കുകയും ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുമ്പുതന്നെ അണ്ടര്‍ പാസേജ് യാഥാര്‍ഥ്യമാക്കുമെന്നും നാട്ടുകാരെ അറിയിച്ചു.
അതിനിടെ, അണ്ടര്‍ പാസേജിന്റെ ടെന്‍ഡര്‍ നടപടികള്‍ 10 ദിവസത്തിനകം ഉണ്ടാകുമെന്ന് എ ജി സി ബഷീറും വ്യക്തമാക്കി.
പി മുഹമ്മദ് നിസാര്‍ പെര്‍വാഡ്, പി എ ആസിഫ്, നാസിര്‍ മൊഗ്രാല്‍, റിയാസ് മൊഗ്രാല്‍, മുഹമ്മദ് അബ്കോ, മജീദ് റെഡ് ബുള്‍ എന്നിവരാണ് എം പിയെ വസതിയില്‍ ചെന്ന് കണ്ട് ചര്‍ച്ച നടത്തിയത്.
Keywords: Kerala, News, Kasaragod, Mogral, under passage, Koppalam, MP, Koppalam under passage: locals held discussions with MP